HOME
DETAILS

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

  
Web Desk
October 16 2024 | 06:10 AM

Netanyahu Assures Biden That Israel Wont Target Irans Nuclear Sites or Oil Fields

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് തൊടുത്തുവിട്ടതിനു പകരമായി ഇറാനെ ഇസ്‌റാഈല്‍ ഏതുസമയവും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ വാഷിങ്ട്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇറാന്റെ സൈനിക താവളങ്ങള്‍ മാത്രമാകും ഇസ്‌റാഈല്‍ ലക്ഷ്യംവയ്ക്കുകയെന്ന് ജോ ബൈഡനെ നെതന്യാഹു അറിയിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്. ബുധനാഴ്ചയാണ് നെതന്യാഹുവും ബൈഡനും ഫോണില്‍ സംസാരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലുള്ള യു.എസിലും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ പ്രധാന വിഷയമായതിനാല്‍ വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുമ്പ് ഇറാനെ ഇസ്‌റാഈല്‍ ആക്രമിച്ചേക്കാനാണ് സാധ്യത.

ഞങ്ങള്‍ അമേരിക്കയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നും പക്ഷേ, ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വാഷിങ്ട്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിനോട് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് ഇസ്‌റാഈലിന് നല്‍കാനുള്ള യു.എസ് തീരുമാനമാണ് നെതന്യാഹു നിലപാട് മയപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.

ലോകത്തെ പ്രധാന എണ്ണ ഉല്‍പാദന രാജ്യങ്ങളിലൊന്നായ ഇറാനിലെ ഓയില്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഊര്‍ജ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ആണവശക്തിയായ ഇറാനെ ആക്രമിക്കുന്നത് പ്രവചിക്കാനാകാത്ത വിധത്തിലുള്ള രൂക്ഷമായ യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ കൊണ്ടെത്തിക്കുമെന്നും വിവിധ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  4 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  4 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  4 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  4 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  4 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  4 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  4 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  4 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  4 days ago