HOME
DETAILS

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

  
Web Desk
October 16, 2024 | 6:45 AM

palakkad-bypoll-p-sarin-press-meet

പാലക്കാട്: പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി പി. സരിന്‍. ചിലര്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പരാതികള്‍ ചൂണ്ടിക്കാട്ടി കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. വിമര്‍ശനം നേതൃത്വത്തിനെതിരെയാണ്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാര്‍ഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും സരിന്‍ പറഞ്ഞു.

ബി.ജെ.പിക്ക് വോട്ട് കിട്ടുന്നതും അഡ്രസ് ചെയ്യണം. അത് കോണ്‍ഗ്രസ് അല്ലാതെ വേറെ ആരാണ് അഡ്രസ് ചെയ്യുക. അത് അഡ്രസ് ചെയ്യുന്ന സമയത്ത് തോന്നിവാസം കാണിക്കുക, ആ തോന്നിവാസത്തിനനുസരിച്ച് കയ്യടിക്കാനാളുകളുണ്ടാകുക, അതാണ് തീരുമാനമെന്ന് പറഞ്ഞ് തീരുമാനിക്കുക, നടക്കില്ല. പാര്‍ട്ടി പുനപരിശോധിക്കണം. പുനപരിശോധിച്ച ശേഷം രാഹുല്‍ മാങ്കൂട്ടത്തിലാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് പകുതി ജയിച്ചു. ഈ വോട്ടര്‍മാര്‍ക്ക് വിശ്വാസം നല്‍കണം. സ്ഥാനാര്‍ത്ഥിയെ ആരും കെട്ടിയിറക്കിയതല്ല ഞങ്ങളുടെ കൂട്ടായ തീരുമാനമാണെന്നും ഈ സ്ഥാനാര്‍ത്ഥി ജയിച്ച് വരേണ്ടത് പാലക്കാടിന്റെ ജനാധിപത്യ ബോധ്യത്തിന്റെ ആവശ്യമാണെന്നുമുള്ള വിശ്വാസം നല്‍കണം. അങ്ങനെ പറഞ്ഞിട്ട് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ പറ്റണം'- സരിന്‍ പറഞ്ഞു.

നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്താലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  24 minutes ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  38 minutes ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  an hour ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  2 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  2 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  3 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  3 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  4 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  4 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 hours ago