HOME
DETAILS

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

  
Farzana
October 16 2024 | 05:10 AM

Maharashtra Election Becomes Key Battleground for BJP and Congress-Led INDIA Alliance

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് മഹാവികാസ് അഘാഡിക്കും (എം.വി.എ) മഹായുതി സഖ്യത്തിനും മാത്രമല്ല, ദേശീയ തലത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ മുന്നണിക്കും നിര്‍ണായകം. വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന ഹരിയാനയില്‍ പരാജയപ്പെട്ടതുവഴി നഷ്ടമായ പ്രതിച്ഛായ തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ മികച്ച ഫലം നേടിയേ തീരൂ. ജമ്മു കശ്മിരില്‍ ഭരണം നേടിയെങ്കിലും ഹരിയാനയിലെ പരാജയം ഇന്‍ഡ്യ സഖ്യത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതു മറികടക്കാന്‍ മഹാരാഷ്ടയിലെ വിജയം ഇന്‍ഡ്യ മുന്നണിക്ക് അനിവാര്യമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന്റെ ക്ഷീണം ഹരിയാനയിലെ അട്ടിമറി വിജയത്തിലൂടെ മാറ്റാനായി എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ച നേടാനായാല്‍ ദേശീയ തലത്തില്‍ ബി.ജെ.പിയുടെ സ്വാധീനത്തിന് ഇടിവുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ പാര്‍ട്ടിക്കാവും. അതേസമയം, സംസ്ഥാനത്തെ മഹായുതി സര്‍ക്കാര്‍ നേരിടുന്ന ഭരണവിരുദ്ധ വികാരവും വിവിധ ജനവിഭാഗങ്ങളിലെ എതിര്‍പ്പും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. സഖ്യസര്‍ക്കാരിലെ ഭിന്നത മറനീക്കി പുറത്തുവന്നതും തിരിച്ചടിക്കിടയാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും മുന്നണികളുടെ ഘടനയും സാമൂഹിക സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പിനെ ദേശീയ പ്രാധാന്യമുള്ളതാക്കി മാറ്റും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയ മഹാവികാസ് അഘാഡി നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, 9 സീറ്റില്‍ ഒതുങ്ങിയെങ്കിലും വോട്ട് ശതമാനം കുറയാത്തത് തങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചതായി ബി.ജെ.പി പറയുന്നു. ഇരു മുന്നണികളും കൂടാതെ ആം ആദ്മി പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി, ഒവൈസിയുടെ എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളും ചില മേഖലകളില്‍ നിര്‍ണായകമാണ്. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ അതു മഹായുതിക്ക് ഗുണകരമാകും. എന്നാല്‍, ആം ആദ്മി, വഞ്ചിത് ബഹുജന്‍ അഘാഡി തുടങ്ങിയ പാര്‍ട്ടികളുമായി ധാരണയിലെത്താനായാല്‍ അത് എം.വി.എക്ക് ഊര്‍ജം പകരും.

ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും മുന്നണിയിലെ പടലപ്പിണക്കങ്ങളും മഹായുതി സഖ്യത്തെ ഏറിയ തോതില്‍ അലട്ടുന്നുണ്ട്. എന്നാല്‍, ഹരിയാന മോഡല്‍ അടിയൊഴുക്കുകളെ തടയാനുള്ള തന്ത്രം വിജയിച്ചാല്‍ പിടിച്ചുനില്‍ക്കാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. വിലക്കയറ്റം, ക്രമസമാധാനത്തകര്‍ച്ച, കാര്‍ഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധി, യുവാക്കളുടെ തൊഴിലില്ലായ്മ, സംവരണ പ്രക്ഷോഭം തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. ശിവജിയുടെ പ്രതിമ തകര്‍ന്നതും ഒടുവില്‍ മുംബൈ നഗരത്തിലെ അധോലോക സംഘങ്ങളുടെ വിളയാട്ടവും സര്‍ക്കാരിനെതിരായ ആയുധമായി മാറും. നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലും അതൃപ്തിക്കിടയാക്കിയ നടപടികളാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്.

ശിവസേനയിലെ പിളര്‍പ്പിലൂടെ മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ഏകനാഥ് ഷിന്‍ഡെ വിഭാഗം നേതൃത്വം നല്‍കുന്ന ശിവസേന വിഭാഗത്തിന് അടിത്തട്ടില്‍ കാര്യമായ സ്വാധീനം നേടിയെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ വല്യേട്ടന്‍ മനോഭാവത്തില്‍ ഷിന്‍ഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. അജിത് വിഭാഗം എന്‍.സി.പിയുമായി ഒരുവിധത്തിലുള്ള സഹകരണത്തിനും സാധ്യമല്ലെന്നാണ് ഷിന്‍ഡെ വിഭാഗം നേതാക്കളും അണികളും ഒരേസ്വരത്തില്‍ പറയുന്നത്. മുന്നണിക്കുള്ളില്‍ ഇത്തരം അസ്വാരസ്യങ്ങള്‍ താഴെ തലത്തിലും വ്യാപിച്ചത് ബി.ജെ.പിയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒട്ടേറെ പദ്ധതികളും പ്രഖ്യാപനങ്ങളും സൗജന്യങ്ങളും നടപ്പിലാക്കാനുള്ള ധൃതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, ഇതുകൊണ്ടൊന്നും ജനങ്ങളുടെ എതിര്‍പ്പ് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ജാതിരാഷ്ട്രീയം നിര്‍ണായകം

പിന്നോക്കദലിത്ആദിവാസി വിഭാഗങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മഹാരാഷ്ട്രയില്‍ വിവിധ വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഇരു മുന്നണികള്‍ക്കും തലവേദനയാണ്. മറാത്താ സംവരണ പ്രക്ഷോഭം സംസ്ഥാനത്തെ ഷിന്‍ഡെ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. മനോജ് ജാരങ്കെ തന്റെ നിരാഹാരസമരം താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം ഉയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇതോടൊപ്പം, മറ്റു ചില പിന്നോക്ക വിഭാഗങ്ങള്‍ പട്ടികജാതി സംവരണം തേടി പ്രക്ഷോഭത്തിലാണ്. തങ്ങളുടെ സംവരണാനുകൂല്യം നഷ്ടമാകുന്നതില്‍ പട്ടികജാതി വിഭാഗവും ഗോത്രവിഭാഗവും കടുത്ത പ്രതിഷേധത്തിലാണ്. സംവരണ കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് അനുകൂലമായി നടപടി സ്വീകരിച്ചാല്‍ മറുവിഭാഗം കടുത്ത സമ്മര്‍ദവുമായി രംഗത്തെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ സംവരണ പരിധിയും സംവരണ അനുപാതവും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാവും. ജാതി സെന്‍സസ് എന്ന ആവശ്യം പരസ്യമായി ഉന്നയിച്ച കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര2019 നിയമസഭ

ബി.ജെ.പി10526.1

ശിവസേന5616.6
എന്‍.സി.പി 5416.9

കോണ്‍ഗ്രസ്4416.1
സ്വതന്ത്രര്‍ 1310.1

മറ്റുള്ളവര്‍ 1614.2
മഹാരാഷ്ട്ര2024 ലോക്‌സഭ
ആകെ സീറ്റ് 288

കോണ്‍ഗ്രസ് 13 17
ബി.ജെ.പി0926.4

ശിവസേന(ഉദ്ധവ്)916.9
എന്‍.സി.പി(ശരദ് പവാര്‍)810.3

ശിവസേന(ഷിന്‍ഡെ)713
സ്വതന്ത്രന്‍(കോണ്‍ഗ്രസ്)15.4

സ്വതന്ത്രന്‍111
മഹായുതി3042.3
ഇന്‍ഡ്യാ സഖ്യം1743.9

 

പ്രചാരണത്തിന് സമയക്കുറവെന്ന് പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം കുറവെന്ന് പ്രതിപക്ഷം. രാജ്യത്ത് ഉത്തര്‍പ്രദേശിന് (403) പിന്നില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ളത് മഹാരാഷ്ടയിലാണ് (288). ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്‍ തീരുമാനം അംഗീകരിക്കുമ്പോള്‍ തന്നെ ഇത്രയും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് പ്രചാരണത്തിന് കേവലം ഒരു മാസത്തെ സമയം മാത്രമാണ് മുന്നിലുള്ളതെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് നവംബര്‍ 20നാണ് തെരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago