നഗരത്തിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച
കാഞ്ഞങ്ങാട്: നഗരത്തിലെ വിവോ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് ഗ്ലാസ് പൊട്ടിച്ചു മോഷണം നടത്തി. മുറിയില്‍ നിറയെ രക്തവും കാണപ്പെട്ടു. ഗ്ലാസ് കുത്തി പൊട്ടിക്കുമ്പോള്‍ മുറിഞ്ഞു പരുക്കേറ്റിട്ടാവാം ഇതെന്നാണു സംശയം. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാതെ ഒരു സഞ്ചിയില്‍ പൊതിഞ്ഞു വച്ചിരിക്കുന്നു. എന്നാല്‍ മേശ വലിപ്പില്‍ നിന്നു അയ്യായിരത്തോളം രൂപ കവര്‍ന്നിട്ടുണ്ട്
കല്ലട്ര കോംപ്ലക്സില്‍ ചെറുവത്തൂര്‍ സ്വദേശി എം.ടി ജാബിറിന്റെ ഉടമസ്ഥതയിലുള്ളതാണ് മൊബൈല്‍ ഷോപ്പ്. സംഭവമറിഞ്ഞു ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് റോഡിലുള്ള വിവോ മെജസ്റ്റിക് കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പ് എന്ന കടയിലും അതേ സമയം തന്നെ മോഷണ ശ്രമം നടന്നതായി സംശയിക്കുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."