അലഹബാദില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു: ഈമാസം ഇത് മൂന്നാമത്തേത്
അലഹബാദ്: ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. ഉത്തര്‍പ്രദേശ് അലഹബാദിലെ ത്രിവേണിപുരം ഝുന്‍സി മേഖലയില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. ശനിയാഴ്ചയാണ് പ്രതിമ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്.
അംബേദ്കറിന്റെ പേരിന്റെ കൂടെ 'രാംജി' ചേര്‍ത്തുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ മാത്രം ഇത് മൂന്നാമത്തെ അംബേദ്കര്‍ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. നേരത്തെ മീററ്റ് ജില്ലയിലെ ഖുര്‍ദ് ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത് ദലിതുകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ഇത്തരം സംഭവം നടക്കാതിരിക്കാന്‍ കടുത്ത നടപടി എടുക്കണമെന്നും എല്ലാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."