HOME
DETAILS
MAL
ബ്രഹ്മകുളത്ത് വീട്ടമ്മ ഗ്യാസ്സ്റ്റൗവില് നിന്നു തീപടര്‍ന്ന് മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍
backup
March 31 2018 | 05:03 AM
ഗുരുവായൂര്‍: ബ്രഹ്മകുളത്ത് വീട്ടമ്മ ഗ്യാസ് സ്റ്റൗവില്‍ നിന്ന തീപടര്‍ന്ന് മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്കി.
കിയ്യരെ അബുതാഹിറിന്റെ ഭാര്യ റാഷിദ (25) പൊള്ളലേറ്റു ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ജനുവരി 31നു മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണു റാഷിദയുടെ പിതൃസഹോദരന്മാരായ വലിയവളപ്പില്‍ ഇബ്രാഹിം, മുഹമ്മദുണ്ണി ഗുരുവായൂര്‍ എ.സി.പിക്കു പരാതി നല്‍കിയിട്ടുള്ളത്.
റാഷിദയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇതേ വീട്ടില്‍ കിടപ്പുമുറിയില്‍ പൊള്ളലേറ്റു മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റാഷിതയുടെ അസ്വഭാവിക മരണം സംബന്ധിച്ചുള്ള കേസ് നിലനില്‍ക്കുന്നുണ്ടെന്നും പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളും പരിശോധിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."