പാമ്പാര്‍ വറ്റുന്നു; ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തില്‍
മറയൂര്‍: കേരളത്തില്‍ കിഴക്കോട്ടുഴുകുന്ന മൂന്ന് നദികളില്‍ ഒന്നായ പാമ്പാര്‍ വറ്റുന്നു. ഇതോടെ ആദിവാസികള്‍ അടക്കം ദുരിതത്തിലായി. പാമ്പാര്‍ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ തൂവാനം വെള്ളച്ചാട്ടം നിലയ്ക്കുന്ന മട്ടാണ്. പാമ്പാറിന്റെ ഉല്‍ഭവം ഇരവികുളം നാഷനല്‍ പാര്‍ക്കിലാണ്. തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് മറയൂരിലെത്തുന്നത്.
പാമ്പാറിലെ നീരൊഴുക്ക് കുറഞ്ഞത് തമിഴനാട്ടിലെ മൂന്ന് ജില്ലകളിലെ ജലസേചനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പാമ്പാറും അതിന്റെ കൈവഴിയായ കന്നിയാറിനെയും മാത്രം ആശ്രയിച്ച് കഴിയുന്ന അഞ്ചുനാട് ജനത കുടിവെള്ളത്തിനും കൃഷിയിടങ്ങളിലെ ജലസേചനത്തിനും വേണ്ടി അലയുകയാണ്.
കനാല്‍ വഴിയുള്ള ജലസേചനത്തിനും ബുദ്ധിമുട്ടായതിനാല്‍ കരിമ്പിന്‍ പാടങ്ങളും, നെല്ലും, കവുങ്ങിന്‍ തോട്ടങ്ങളും, തെങ്ങിന്‍ തോപ്പുകളും വരണ്ടുണങ്ങി തുടങ്ങി.അഞ്ചുനാട് പ്രദേശത്തെ ചുറ്റപ്പെട്ട് കിടക്കുന്ന മലനിരകളില്‍ വനം വകുപ്പും അന്യനാട്ടില്‍ നിന്ന് വന്ന് സ്ഥലം വാങ്ങി അതില്‍ ഗ്രാന്റിസ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ചതാണ് ഇവിടെയുള്ള ആറുകളിലും ചോലകളിലും ജലസമ്പത്ത് ഇല്ലാതാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ചുനാട് മേഖല കടുത്ത വരള്‍ച്ച നേരിടുമ്പോഴും ഈ നാട്ടിലെ കര്‍ഷകരുടെ സ്വപ്നമായിരുന്ന കാന്തല്ലൂര്‍ പട്ടിശേരി ഡാമിന്റെ പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."