ചൂട്: പച്ചക്കറി കൃഷി കരിഞ്ഞുണങ്ങി
ചങ്ങനാശേരി: കൊടും വെയിലില്‍ പച്ചക്കറികൃഷികള്‍ കരിഞ്ഞുണങ്ങുന്നു. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും കൃഷികള്‍ കരിഞ്ഞു നശിക്കുകയാണ്.
തോടുകളും നീര്‍ച്ചാലുകളും വറ്റിവരണ്ടതും പ്രതീക്ഷിച്ചപോലെ വെള്ളം ലഭിക്കാത്തതുമാണ് കൃഷിയെ ബാധിച്ചത്. കടുത്തവേനലില്‍ വിളകള്‍ ഉണങ്ങി ചുരുങ്ങുകയാണ്. പടവലവും പാവലും കോവലുമെല്ലാം കഴിഞ്ഞുണങ്ങിയതായി കര്‍ഷകര്‍ പറയുന്നു. പാടത്ത് കൃഷി നടത്തിയവര്‍ പോലും വേനലിനെ അതിജീവിക്കാനാവാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാടശേഖരങ്ങളിലെ നീര്‍ച്ചാലുകളും കൈത്തോടുകളുമെല്ലാം വറ്റി വരണ്ടു.
ഇതിനിടെ പട്ടാളപുഴുക്കളുടെ ആക്രമണവും പ്രാണിശല്യവും മറ്റും കൃഷിക്ക് വെല്ലുവിളിയാകുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണ വിളവെടുക്കാമായിരുന്നിടത്ത് ഇപ്പോള്‍ ഒരുതവണമാത്രമേ വിളവെടുക്കുന്നുള്ളു. പാടങ്ങളില്‍ കുഴികള്‍ കുത്തിയിരുന്നെങ്കിലും അവയും വറ്റിവരണ്ട നിലയിലാണ്.
വ്യാപകമായി പച്ചക്കറി കൃഷി നടത്തിയിരുന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കൈത്തോടുകളിലും നീര്‍ച്ചാലുകളിലും തോടുകള്‍ വഴിയും വെള്ളം വന്നെങ്കില്‍ മാത്രമേ കൃഷി നശിക്കാതിരിക്കുകയുള്ളൂ. വേനല്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഇക്കുറി പച്ചക്കറി വിളവെടുപ്പ് മുന്‍വര്‍ഷങ്ങളെക്കാള്‍ കുറയുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."