HOME
DETAILS

പ്രിന്‍സിപ്പലിന് ആദരാഞ്ജലി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു

  
Web Desk
April 01 2018 | 05:04 AM

kerala-01-04-18-kasarcode-pricipal-issue

കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ മൂന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എസ്.എഫ്.ഐ.ജില്ലാ കമ്മിറ്റിയംഗം അനീസ് മുഹമ്മദ്,എം.പി.പ്രവീണ്‍,ശരത് ദാമോദര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.അന്വേഷണത്തില്‍ കുറ്റവാളികളെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോളജില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ പുഷ്പജയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ചു പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും,മധുര പലഹാര വിതരണം നടത്തുകയും ചെയ്തതിനെ സംഭവം വിവാദമായത്. സംഭവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി യഥേഷ്ടം പ്രചരിച്ചിരുന്നു.

സംഭവുമായി ബന്ധപ്പെട്ടു എസ്.എഫ്.ഐക്കെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയിലെങ്ങും  നടക്കുന്നത്. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതേ സമയം സംഭവത്തില്‍ എസ്.എഫ്.ഐക്ക് ബന്ധമില്ലെന്ന് പറഞ്ഞു രംഗത്തു വന്ന നേതാക്കള്‍  വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതോടെ കടുത്ത പ്രതിരോധത്തിലായി. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും ഇതിനു വേണ്ടിയെടുത്ത   സമിതി അന്വേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  3 minutes ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  30 minutes ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  31 minutes ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  43 minutes ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  an hour ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  an hour ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 hours ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  2 hours ago