HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ഡ്രൈവറെ ബസ് തടഞ്ഞ് ആക്രമിച്ചു
backup
June 03 2016 | 21:06 PM
കണ്ണൂര്‍: സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കൊട്ടിയൂരില്‍നിന്നു കണ്ണൂരിലേക്കു പ്രത്യേക സര്‍വിസ് നടത്തുന്ന തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ എം.സി ദിനേശ്കുമാറിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. പരുക്കേറ്റ ദിനേശ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച വൈകുന്നേരം മേലെചൊവ്വയിലായിരുന്നു സംഭവം. ദിനേശിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."