സുരക്ഷ; ഇന്ത്യന്‍ റെയില്‍വേ മുന്നില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സുരക്ഷിത കാര്യത്തില്‍ മുന്‍നിരയില്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് റെയില്‍വേക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരാറുള്ളത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം റെയില്‍വേ അപകടം ഏറ്റവും കുറഞ്ഞുവെന്നതാണ് ശ്രദ്ധേയമായ വസ്തുത.
റെയില്‍വേയുടെ 35 വര്‍ഷത്തെ ചരിത്രത്തില്‍ അപകടത്തിന്റെ തോത് പരമാവധി കുറയ്ക്കാനായതാണ് 2017-18 വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത.
മാര്‍ച്ച് 30 വരെ 73 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016-17 വര്‍ഷം 104 അപകടങ്ങളാണ് ഉണ്ടായതെങ്കില്‍ 29 ശതമാനം അപകടങ്ങളും കുറയ്ക്കാനായ വര്‍ഷമാണ് 2017-18ലേതെന്ന് റെയില്‍വേ പറയുന്നു.
1968-69 വര്‍ഷം 908 അപകടങ്ങളാണ് ഉണ്ടായിരുന്നത്. ശരാശരി 1000 അപകടങ്ങളാണ് റെയില്‍വേയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ സുരക്ഷാ പ്രവര്‍ത്തനം കര്‍ശനമാക്കിയതോടെയാണ് അപകടങ്ങള്‍ കുറയ്ക്കാനായതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."