HOME
DETAILS

സന്തോഷത്തില്‍ കേരളം ചാംപ്യന്‍മാരാകുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം

  
backup
April 02 2018 | 03:04 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa


സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം തട്ടകത്തില്‍ പരാജയമറിയാത്ത ബംഗാളിന്റെ ചരിത്രത്തിന് തിരുത്തെഴുതിയ കേരളത്തിന് കാല്‍പന്തുകളിയിലെ ദേശീയ കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് ബംഗാളിനെ കീഴടക്കിയാണ് 72ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പില്‍ കേരളം കിരീടം ചൂടിയത്.
സാള്‍ട്ട് ലേക്കിലെ വിവേകാനന്ദ യുബ ഭാരത്രി ക്രീഡനില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിന്റെ പൂര്‍ണ സമയത്ത് 1-1 സമനില. അധിക സമയത്ത് 2-2 സമനില. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന്റെ ആധികാരിക വിജയം. എം.എസ് ജിതിന്‍, വിബിന്‍ തോമസ് എന്നിവര്‍ ആദ്യ പൂര്‍ണ സമയത്തും അധിക സമയത്തും ഗോള്‍ സമ്മാനിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രാഹുല്‍ വി.രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍ ജോര്‍ജ്, എസ് സീസണ്‍ എന്നിവരാണ് കേരളത്തെ വിജയത്തില്‍ എത്തിച്ചത്. ബംഗാളിന് വേണ്ടി ജിതന്‍ മുര്‍മുവും തീര്‍ഥങ്കര്‍ സര്‍ക്കാരും ഗോള്‍ നേടി. ഷൂട്ടൗട്ടില്‍ എടുത്ത നാല് ഷോട്ടുകളില്‍ തീര്‍ഥങ്കര്‍ സര്‍ക്കാരും സഞ്ജയ് സമാധാനും ഗോള്‍ വല കുലുക്കി. സന്തോഷ് ട്രോഫിയില്‍ 14ാം ഫൈനല്‍ കളിച്ച കേരളത്തിന്റെ ആറാം കിരീട നേട്ടം. യോഗ്യതാ മത്സരം മുതല്‍ ഫൈനല്‍ വരെ തോല്‍വി അറിയാതെ പോരാട്ടം നടത്തിയ കേരള വിജയത്തിന് തിളക്കമേറെയാണ്. സതീവന്‍ ബാലന്‍ പരിശീലിപ്പിച്ച 20 അംഗ ടീം യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്നതായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബംഗാളിനെ കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. എന്നാല്‍, ആര്‍പ്പുവിളികള്‍ക്ക് കേരളത്തിന്റെ സ്വപ്നങ്ങളെ മറികടക്കാനായില്ല. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പത്താം ഫൈനല്‍ കളിക്കാനാണ് ബംഗാള്‍ ഇറങ്ങിയത്‌നാട്ടില്‍ ഇതിന് മുന്‍പ് നടന്ന ഒന്‍പത് ഫൈനലുകളിലും കിരീടം നേടിയ ചരിത്രമായിരുന്നു ബംഗാളിന്റേത്. ആ ചരിത്രത്തെയാണ് കേരളത്തിന്റെ ചുണക്കുട്ടന്‍മാര്‍ തകര്‍ത്തത്.
24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലില്‍ ബംഗാളിനെ കേരളം നേരിട്ടത്. പ്രതിരോധവും ആക്രമണവും ഒരു പോലെ സമന്വയിപ്പിച്ച് കളത്തില്‍ നിറഞ്ഞാടിയായിരുന്നു കേരള യുവത്വം സ്വപ്ന ഫൈനല്‍ കടമ്പയും കടന്നത്. കളത്തില്‍ കൈയൂക്ക് കാട്ടിയ ബംഗാളിന്റെ താര നിരയെയും കാണികളെയും റഫറിയെയും ഒരു പോലെ നേരിടേണ്ടി വന്നു. ബംഗാള്‍ മുന്നേറ്റത്തിന് കൃത്യമായി തടയിട്ട് നായകന്‍ രാഹുല്‍ വി രാജ് നയിച്ച പ്രതിരോധവും വൈസ് ക്യാപ്റ്റന്‍ എസ് സീസണ്‍ കളി നിയന്ത്രിച്ച മധ്യനിരയും ആക്രമണനിരയും കേരള മുന്നേറ്റത്തിന് കരുത്തു പകര്‍ന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ ഏകാന്തപഥികനായി പ്രതിരോധത്തിന്റെ കൈകള്‍ വിരിച്ചു ചിറകുപടര്‍ത്തി പറന്ന ഗോളി വി മിഥുനും കേരളത്തിന്റെ സന്തോഷത്തിന് അതിരുകളില്ലാത്ത ആവേശം സമ്മാനിച്ചു. കേരളം ഗോള്‍ ഉറപ്പിച്ച നാല് മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് കളി അധിക സമയവും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago