കരുനാഗപ്പള്ളി താലൂക്കില്‍ കുടിവെള്ളം കിട്ടാക്കനി; നോക്കുകുത്തിയായി അധികൃതര്‍
സ്വന്തം ലേഖകന്‍
കരുനാഗപ്പള്ളി: താലൂക്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ളത്തിനായി താലൂക്ക് നിവാസികളെല്ലാം നെട്ടോട്ടത്തിലാണ്. മുന്‍ കാലങ്ങളിലെ പോലെ സമാന്തര കുടിവെള്ള വിതരണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന് പറയാനോ പഞ്ചായത്തുകള്‍ തോറും എത്ര വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നോ അധികൃതര്‍ക്ക് പറയാന്‍ കഴിയാതെ മൗനം പാലികുകയാണ്. താലൂക്കിലെ പ്രധാന പഞ്ചായത്തുകളും നഗരസഭകളും വാട്ടര്‍ അതോറിറ്റി വകുപ്പുകളും ഉണ്ടെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും യാതൊരും നടപടിയും ഇവരുടെ ഭഗത്ത് നിന്നു നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകര്‍ ആരോപിക്കുന്നു.
നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും വാര്‍ഷിക ബജറ്റ് അവതരണ വേളയില്‍ കുടിവെള്ള ക്ഷമം പരിഹരിക്കാന്‍ കോടികള്‍ വകയിരുത്തുന്നായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം പേപ്പറില്‍ ഒതുക്കി അതത് പ്രദേശങ്ങളില്‍ നടപ്പിലക്കാതെ കോടികള്‍ പാഴാക്കുകയാണ്. എന്ന് ഇതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെയുള്ള നയം സ്വീകരിക്കുന്നതിന് എതിരെയും ആക്ഷേപം നിലനില്‍ക്കുകയാണ്.
കുടിവെള്ള വിതരണം അടിയന്തരമായി ജനങ്ങളില്‍ എത്തിക്കണമെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥാരുടെ ഉത്തരവുകള്‍ പോലും നടപ്പിലാക്കന്‍ അധികൃതര്‍ തയാറകുന്നില്ല. വേനല്‍ ചൂട് ശക്താമായതോടെ തോടുകളും, കിണറുകളും വറ്റിവരണ്ടു കിടക്കുകയാണ്. പൊതു വിതരണ പൈപ്പ് ലൈന്‍ വെള്ളം ആശ്രയിച്ച് കഴിഞ്ഞ പൊതുജനങ്ങള്‍ ദുരിതകയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. താലൂക്കിലെ പ്രധാന നഗരസഭയിലും, തൊടിയൂര്‍, തഴവ, കുലശേഖരപുരം, ക്ലാപ്പന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. നിലവില്‍ വാര്‍ഡുകള്‍ തോറും സ്ഥാപിച്ചിരുന്ന പൈപ്പ് ലൈന്‍ കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങള്‍ കഴിയുകയാണ്. ഇത് വഴി കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."