സംസ്ഥാന പണിമുടക്ക്; നിശ്ചലമായി ജില്ല
കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല.
ഒട്ടോറിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഹോട്ടലുകളും അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. ഓഫിസുകള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിച്ചില്ല. ഹാജര്‍ നിലയും കുറവായിരുന്നു.
ട്രേഡ് യൂനിയന്‍ സംഘടനകളുടേ നേതൃത്വത്തില്‍ പ്രകടനങ്ങളും പ്രതിഷേധ യോഗവും നടന്നു. കൊല്ലം റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം താമരക്കുളം വഴി ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പത്മലോചനന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍ ബാലഗോപാല്‍, ഫിലിപ്പ് കെ. തോമസ്, കാഞ്ഞിരവിള അജയകുമാര്‍, കെ. തുളസീധരന്‍, കൊല്ലായില്‍ സുദേവന്‍, അയത്തില്‍ തങ്കപ്പന്‍, കുരീപ്പുഴ മോഹനന്‍, സുകേശന്‍ ചൂലിക്കാട്, കണ്ണനല്ലൂര്‍ ബന്‍സിലി, കുരീപ്പുഴ ഷാനവാസ്, ചക്കാലയില്‍ നാസര്‍, സുരേഷ് ശര്‍മ, എന്‍ രാമചന്ദ്രന്‍, അജിത് കുരീപ്പുഴ സംസാരിച്ചു.
പ്രകടനത്തിന് ട്രേഡ് യൂനിയന്‍ നേതാക്കളായ വേണുഗോപാല്‍, ഇക്ബാല്‍, നാസറുദ്ദീന്‍, കോതേത്ത് ഭാസുരന്‍, പനയം സജീവ്, ടി.കെ സുല്‍ഫി, രത്‌നകുമാര്‍, ശങ്കര്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, ജി. ജയപ്രകാശ്, ആര്‍ സുനില്‍, അജിത്ത് അനന്തകൃഷ്ണന്‍ നേതൃത്വം നല്‍കി.
ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുത്തത്. സ്ഥിരം തൊഴില്‍ സംവിധാനം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി യു. ഷാജി, വി. വിജയകുമാര്‍, എം.എ നവീന്‍, ശശികുമാര്‍ പ്രസംഗിച്ചു. ആധാരം എഴുത്തുകാരുടെ സംഘടനയായ ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ് അസോസിയേഷനും പണിമുടക്കില്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പണിമുടക്ക് കരുനാഗപ്പള്ളിയില്‍ പൂര്‍ണമായിരുന്നു. പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നു.
ടൗണ്‍ ക്ലബിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഹെഡ് പോസ്റ്റാഫിസിനു സമീപം സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് ചിറ്റുമൂല നാസര്‍ അധ്യക്ഷനായി. എ. അനിരുദ്ധന്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കടത്തൂര്‍ മന്‍സൂര്‍, എം.എസ് ഷൗക്കത്ത്, താഷ്‌ക്കന്റ്, ബി. വിനോദ്, റെജി ഫോട്ടോ പാര്‍ക്ക്, അബ്ദുല്‍ സലാംഅല്‍ഹന, ഷിഹാബ് എസ്. പൈനുംമൂട് സംസാരിച്ചു.
കൊട്ടാരക്കര: സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സമരം കൊട്ടാരക്കരയില്‍ പൂര്‍ണം. സമരത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര ചന്തമുക്കില്‍ കൂടിയ യോഗത്തില്‍ എസ്.ആര്‍ രമേശ് അധ്യക്ഷനായി. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ ഡി. രാമകൃഷ്ണപിള്ള, വി. ഫിലിപ്പ്, വി. രവീന്ദ്രന്‍ നായര്‍, ഉദയകുമാര്‍, സുരേന്ദ്രന്‍, കലയപുരം ശിവന്‍ പിള്ള, സോമശേഖരന്‍ നായര്‍ സംസാരിച്ചു. പതിഷേധ പ്രകടനത്തിന് എന്‍. ബേബി, സി. മുഖേഷ്, ഷിജു പടിഞ്ഞാറ്റിന്‍കര, മൈലം ഗണേഷ്, പ്രശാന്ത് കാവുവിള,ലിനു കുമാര്‍, കോട്ടാത്തല സജീവ്, ഫിറോസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."