നെതന്യാഹു ഭീകരന്‍; ഫലസ്തീന്‍ വെടിവയ്പ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഉര്‍ദുഗാന്‍
അങ്കാറ: ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ആക്രമണത്തെ ശക്തമായി അപലപിച്ച ഉര്‍ദുഗാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ഭീകരവാദിയാണെന്നും കുറ്റപ്പെടുത്തി.
എന്നാല്‍, സിറിയയിലെ ആഫ്രീനില്‍ ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയ തുര്‍ക്കിക്ക് തങ്ങളെ ധാര്‍മികത ഉപദേശിക്കാന്‍ അവകാശമില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു. എന്നാല്‍, തങ്ങള്‍ ഭീകരര്‍ക്കെതിരേയാണ് ആക്രമണം നടത്തുന്നതെന്നും നിങ്ങള്‍ സാധാരണക്കാരെയാണു കൊലപ്പെടുത്തിയിരിക്കുന്നതെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.
നെതന്യാഹു അധിനിവേശകനാണെന്നും ഫലസ്തീനികളെ അടിച്ചമര്‍ത്തി താങ്ങള്‍ ചെയ്തുകൂട്ടുന്നതിനെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസ്താവന രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."