HOME
DETAILS
MAL
കുന്ദമംഗലത്ത് യുവാവിന് ഡിഫ്തീരിയ സ്ഥിരീകരിച്ചു
backup
April 03 2018 | 02:04 AM
കുന്ദമംഗലം: കുന്ദമംഗലത്തിനടുത്ത് നൊച്ചിപൊയിലില് യുവാവിന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. 31 കാരനായ യുവാവിനാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഇയാളുടെ വീടിനടുത്തുള്ളവര്‍ക്ക് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ഇയാളുടെ വീടിന് നൂറു മീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ക്ക് പരിശോധനക്ക് ശേഷം വേണമെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. 2016ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ കാരണം മരണം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."