HOME
DETAILS
MAL
ജെ.ജെ. ആക്ട് സമസ്തയുടെ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു
backup
April 03 2018 | 02:04 AM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അനാഥാലയങ്ങള്‍ ജെ.ജെ. ആക്ട് 2015 പ്രകാരമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളില്പെടുന്നില്ലെങ്കിലും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സമസ്ത നല്കിയ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. കേരളസര്‍ക്കാരിന് നോട്ടിസ് നല്കാന് ഉത്തരവായി. ഏപ്രില്‍ 10ാം തിയതി സംസ്ഥാന സര്‍ക്കാര്‍ മറുപടി ബോധിപ്പിക്കണം. കേരളത്തിലെ യതീംഖാനകള്‍ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരേ സമസ്ത നല്‍കിയിരുന്ന കേസും ഏപ്രില്‍10നാണ് വാദത്തിനെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."