വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി
കുറ്റ്യാടി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി.
വേളം ഒളോടിത്താഴയിലെ ഒറവുങ്ങല്‍ സഫീര്‍ (22), മുഹ്സിന് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെ ഇവര്‍ പേരാമ്പ്രയില്‍ നിന്നു വീട്ടിലേക്ക് വരുമ്പോള്‍ വേളം മങ്ങോട്ട്താഴെ വച്ചാണ് സംഭവം. പറോത്ത് രാഗേഷ്, ആയാട്ട് മീത്തല്‍ അജി, കണിശന്റെചാലില് നാണു എന്നിവര്‍ മാരകായുധങ്ങള്‍ ഉപോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് സഫീറും മുഹ്സിനും പറഞ്ഞു.
കരിങ്കല്ല് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സഫീറിന്റെ തലയ്ക്കും ഇടതുകൈയ്ക്കുമാണ് പരുക്കേറ്റത്. സംഭവത്തില്‍ കുറ്റ്യാടി പൊലിസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒളോടിത്താഴ മുസ്ലിം ലീഗ് കമ്മിറ്റി, യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
പി.കെ ബഷീര്‍ മാസ്റ്റര്‍, കെ.സി മൊയ്തു, പി.കെ അബുല്ലൈസ്, എ.കെ അജ്മല്‍, എം.പി അജ്മല്‍, കെ.വി റാഷിദ്, പറമ്പത്ത് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."