പണിമുടക്ക് ബാധിക്കാതെ സരസ്‌മേള
പട്ടാമ്പി: പണിമുടക്ക് ബാധിക്കാതെ സരസ്‌മേളയില്‍ ജനതിരക്കേറി. പട്ടാമ്പി നഗരസഭയെ മാത്രമാണ് പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നുള്ളുവെങ്കിലും മറ്റു ജില്ലകളില്‍ നിന്നു പോലും ആളുകള്‍ സാരസ് മേളക്ക് എത്തിയിരുന്നു. അഞ്ച് ദിവസങ്ങളിലായി നടന്ന വിപണനത്തിന്റെ ഭാഗമായി ഒരുകോടിയിലധികം രൂപയുടെ വിറ്റു വരവ് ലഭിച്ചതായി സംഘാടകസമിതി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ക്കും വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. കുടുംബസമേതമാണ് കൂടുതല്‍ ആളുകളും മേളയിലേക്ക് വരുന്നത്. ഇന്ത്യയുടെ വൈവിധ്യമായ സംസ്‌കാരങ്ങള്‍ നേരിട്ട് കാണാനും സംരംഭകരോട് സംവദിക്കാനും യുവതീ യുവാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. എല്ലാവരും പ്രദര്‍ശന- വിപണന സ്റ്റാളുകളില്‍ ഏറെ സമയം ചിലവഴിച്ചാണ് പുറത്തിറങ്ങുന്നത്. കൈ നിറയെ ഇഷ്ടപ്പെട്ട ഗ്രാമീണ ഉത്പങ്ങളുമായി നേരെ ചെന്നിറങ്ങുന്നത് ഫുഡ് കോര്‍ട്ടിലേക്കാണ്.
മലബാര്‍ ഭക്ഷണങ്ങള്‍, ആലപ്പുഴ മീന്‍കറി, കക്ക, ലക്ഷദ്വീപ് രുചി വൈവിധ്യങ്ങള്‍, വിവിധതരം പായസങ്ങള്‍, ആവിയില്‍ വേവിക്കുന്ന ചെമ്മീന്‍ അട, ചിക്കന്‍ അട, കായ്‌പോള, രാമശ്ശേരി ഇഡലി, വിവിധതരം ജ്യൂസുകള്‍, അട്ടപ്പാടി വനസുന്ദരി, തലശ്ശേരി ദം ബിരിയാണി, കിളിക്കൂട്, ചട്ടിപത്തിരി, ഇറച്ചി പത്തിരി, കല്ലുമ്മക്കായ, പുതിയാപ്ലക്കോഴി, കരിങ്കോഴി, വിവിധതരം കപ്പ വിഭവങ്ങള്‍, പുട്ടുകള്‍. എന്നിങ്ങനെ പോകുന്നു കേരള രുചിക്കൂട്ടുകള്‍.
രാജസ്ഥാന്‍, ഛത്തീസ്ഗഢ് പച്ചക്കറി ഭക്ഷണങ്ങളും ആന്ധ്യയുടെ പോത്രേക്കുലു, ബീഹാറുകാരുടെ ലിട്ടി ചോക്ക, ജാര്‍ഖണ്ഡിന്റെ കാന്‍സര്‍ പ്രതിരോധ സൂപ്പായ സെര്‍ളി സൂപ്പ്, വിവിധതരം മധുര പലഹാരങ്ങള്‍, പാനിപൂരി, വിവിധതരം ചപ്പാത്തികള്‍ എന്നിവയും സരസ് മേളയുടെ കുടുംബശ്രീ കഫെയിലുണ്ട്. സാംസ്‌കാരിക സന്ധ്യയുടെ ഭാഗമായുള്ള കലാവതരണങ്ങള്‍ ആസ്വദിക്കാന്‍ ഏറെ വൈകിയും നിറഞ്ഞ സദസ്സ് ഉണ്ടാകാറുണ്ട്.
മേള അനുഭവങ്ങള്‍ എഴുതുന്നതിന് ഞാന്‍ കണ്ട സരസ് എന്ന പേരില്‍ സൗകര്യമൊരുക്കിയപ്പോള്‍ വലിയ ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. മികച്ച അനുഭവക്കുറിപ്പിന് സമ്മാനവും നല്‍കും. ഇന്നലെ വൈകിട്ട് നടന്ന സാംസ്‌ക്കാരിക ചടങ്ങില്‍ കര്‍ണാട്ടിക് സംഗീതജ്ഞ സുകുമാരി നരേന്ദ്രനെ ആദരിച്ചു. സുനിത ഗണേഷിന്റെ പ്രഭാഷണവും നടന്നു.
ഷാഫിയും സംഘവും അവതരിപ്പിച്ച മാപ്പിളപ്പാട്ട്, ഉണ്ണി ചാലക്കുടിയുടെ ഗാനാലാപനം, ആറങ്ങോട്ടുകര പാഠശാല അവതരിപ്പിച്ച മുളവാദ്യം നടന്നുി. കലാമണ്ഡലം രേഷ്മ രാജഗോപാല്‍ അവതരിപ്പിച്ച നൃത്തത്തിന് ശേഷം നിഖില്‍ അവതരിപ്പിച്ച ജുഗല്‍ ബന്ദിയും അരങ്ങേറി.
ശനിയാഴ്ച വൈകുന്നേരം നടന്ന സാംസ്‌ക്കാരിക ചടങ്ങില്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയെ ആദരിച്ചു.
ചലച്ചിത്രതാരം ഗോവിന്ദ് പത്മസൂര്യ വിശിഷ്ടാതിഥിയായിരുന്നു. ആലങ്കോട് ലീലാകൃഷ്ണന്റെ പ്രഭാഷണത്തിന് ശേഷം സര്‍വ്വശ്രീ അവതരിപ്പിച്ച സംഗീത വിരുന്നും, ജാസ്മിന്‍ ഷായുടെ ശാസ്ത്രീയ സംഗീതവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."