സരസ് മേള: വി.ടി ബല്‍റാമിനെ ക്ഷണിച്ചിരുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ
പട്ടാമ്പി: സരസ്‌മേളയിലെ പ്രധാന ചടങ്ങിലേക്ക്് വി.ടി ബല്‍റാമിനെ നിയമസഭയില്‍ വെച്ച് വ്യക്തിപരമായി ക്ഷണിച്ചിരുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദര്‍ശനം കാണാനെത്തിയ ബല്‍റാം മാധ്യമപ്രവര്‍ത്തകരോട് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് വ്യക്തമാക്കിരുന്നു.
ഇതുസംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സംഘാടകസമിതി ചെയര്‍മാനായ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.
അതേ സമയം സരസ്‌മേള സമാപന ദിവസത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ സ്ഥലത്ത് ഇല്ലാത്ത സമയവും തിയതിയും നോക്കിയാണ് തന്റെ പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നും തന്നോട് ഇതു സംബന്ധിച്ച് ചോദിച്ചിട്ടില്ലെന്നും നേരത്തെ അറിയിച്ചിട്ടില്ലെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.
ഇരു ചേരികളിലുമുള്ള എം.എല്‍.എമാരുടെ പരസ്പര പഴിചാരലുകള്‍ പാര്‍ട്ടിഘടകങ്ങള്‍ക്കിടയിലും പൊതുജനത്തിനിടയിലും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
അതെ സമയം സരസ്‌മേള രാഷ്ട്രീയ വല്‍കരിക്കരുതെന്ന് അപേക്ഷിക്കുകയാണ് പ്രദര്‍ശനം കാണാനെത്തുന്നവര്‍.
സരസ്്‌മേള സംഘാടകസമിതി ചെയര്‍മാന്‍
അപക്വമായി
പെരുമാറിയെന്ന്്് വി.ടി ബല്‍റാം
പട്ടാമ്പി: സരസ്‌മേള കാണാനത്തിയ തന്നോട് സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അപക്വമായി പെരുമാറിയെന്ന് വി.ടി.ബല്‍റാം എം.എല്‍.എ.
ബല്‍റാമിനെ മാനിയാക്കെന്ന് വിളിച്ച് മുഹ്‌സിന്‍ പരിഹസിച്ചിരുന്നു.
മറുപടിയായി ഏതായാലും ഞാനദ്ദേഹത്തെ തിരിച്ച് മാനിയാക് അഥവാ ഭ്രാന്തന്‍ എന്നൊന്നും വ്യക്തിപരമായി വിളിച്ച് ആക്ഷേപിക്കാന്‍ മുതിരുന്നില്ല എന്ന് എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."