ആറ് കിലോ കഞ്ചാവ് സഹിതം രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു
വാടാനപ്പള്ളി: ബൈക്കില്‍ കടത്തിക്കൊണ്ട് പോയിരുന്ന ആറ് കിലോ കഞ്ചാവ് സഹിതം രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.പാലക്കാട് കൊല്ലംങ്കോട് കൊട്ട പാടം നായ്ക്കത്തറയിലെ പ്രവീണ്‍ 28, പാലക്കാട് മുതലമട മല്ലം കൊലുമ്പിലെ ജ്യോതി കുട്ടന്‍ 39 എന്നിവരെയാണ് കണ്ട ശാംകടവ് പാലത്തിന് സമീപത്ത് വെച്ച് വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജ്യോതിയും സംഘവും അറസ്‌റ് ചെയ്തത്.
തീരദേശ മേഖലയില്‍ കാത്ത് നില്‍ക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടു പോകുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് തൃശൂര്‍ ജില്ലാ ഡെപൂട്ടി കമ്മീഷണര്‍ ടി.വി. റാഫേലിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് വാഹന പരിശോധനക്കിടയിലാണ് ഇവരെ പിടികൂടാനായതെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്ന് മൊത്തമായി വാങ്ങുന്ന കാഞ്ചാവിന് ചില്ലറ വിപണിയില്‍ ആറ് ലക്ഷത്തോളം വില വരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.കേസിന്റെ തുടരന്വേഷണം ഇതര സംസ്ഥാനത്ത് നടത്തുമെന്നും ഡെപൂട്ടി കമ്മീഷണര്‍ പറഞ്ഞു. പ്രിവിന്റിവ് ഓഫീസര്‍മാരായ ശിവശങ്കരന്‍ ,സോണി.കെ.ദേവസി, സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ കെ.എം.കണ്ണന്‍, കെ.എ.അജയ്, സി.കെ.മണിദാസ്, എം.ഡി.ബിജു, കെ.കെ.ഉണ്ണിക്കൃഷ്ണന്‍, എ.സന്തോഷ്, കെ.ജെ.ഉണ്ണികൃഷ്ണന്‍, ജില്ലാ ഷാഡോ ടീം അംഗങ്ങളായ അബ്ദുള്‍ ജബ്ബാര്‍, എം.എം.മനോജ് കുമാര്‍, എ.എ.സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."