HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതി: കരണ്‍ അദാനി - പിണറായി വിജയന് കൂടിക്കാഴ്ച ഇന്ന്
backup
April 03 2018 | 06:04 AM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി തുറമുഖ കമ്പനി സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുറമുഖ നിര്‍മാണം മന്ദഗതിയിലാണെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ച. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച.
പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റ് നിര്മാണപ്രവര്ത്തികളെ പിന്നോട്ടടിച്ചെന്നാണ് കമ്പനി അറിയിച്ചത്. കരാര്‍ പ്രകാരം നിര്‍മാണം നിശ്ചിത സമയത്തിനകം പൂര്ത്തയായില്ലെങ്കില് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കണം. ഇതായിരിക്കും ഇന്നത്തെ കൂടിക്കാഴ്ചയില്‍ പ്രധാനവിഷയമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."