നിക്ഷേപ സൗഹൃദ ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള രണ്ട് ബില്ലുകള്‍ നിയമസഭ പാസാക്കി. 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലും 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും (രണ്ടംാം നമ്പര്‍) ബില്ലുമാണ് നിയമസഭ പാസാക്കിയത്. സ്ഥാപനങ്ങളില്‍ കയറ്റിറക്ക് തൊഴിലാളികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതിയോടെയാണ് ബില്‍ അംഗീകരിച്ചത്.
സ്ഥാപനങ്ങളിലെ കയറ്റിറക്കിന് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളെ നിശ്ചയിച്ചിട്ടുള്ള വേതനം നല്‍കി തൊഴിലുടമ ജോലിക്കായി നിയോഗിക്കണം. എന്നാല്‍ പ്രത്യേക നൈപുണ്യവും യന്ത്രങ്ങളുടെ സഹായവും ആവശ്യമുള്ള കയറ്രിയിറക്ക് ജോലിയാണെങ്കില്‍ യന്ത്രങ്ങളുപയോഗിക്കാനും നൈപുണ്യമുള്ള വ്യക്തികളെ അതിനായി നിയോഗിക്കാനും തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി.
തെറ്റായ നിലപാട് സ്വീകരിക്കുന്ന തൊഴിലാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് തൊഴിലാളി സംഘടനകളുമായി ധാരണയുണ്ടാക്കിയിട്ടുള്ളതാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഉള്ള അധികാരം സെക്രട്ടറിമാരില്‍ കേന്ദ്രീകരിക്കുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിമാര്‍ക്ക് കിട്ടുന്ന അപേക്ഷകള്‍ കൗണ്‍സിലില്‍ വയ്ക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ 9177 കോടിയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ലഭ്യമായ സ്ഥലത്ത് അമിതമായ ചൂഷണമില്ലാതെ വിഭവങ്ങള്‍ എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. സ്പിന്നിങ് മില്ലുകളുടെ നില മെച്ചമാക്കാന്‍ നന്ദകുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബില്ലിലെ വ്യവസ്ഥകളെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ച് കയറ്റിറക്ക് രംഗത്ത് ജോലിചെയ്താലേ കൂലിയുള്ളൂവെന്ന നിബന്ധന മാതൃകാപരമാണ്. വിഭവസമ്പത്തുകളുടെ അമിതചൂഷണം ഒഴിവാക്കണം. കൂടുതല്‍ നിക്ഷേപ സമാഹരണം വേണം. അതിനുള്ള അന്തരീക്ഷം ഇതിലൂടെ ലഭ്യമാവുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."