ദലിത് എം.എല്‍.എയുടെ വീട് അഗ്നിക്കിരയാക്കി
രാജസ്ഥാനില്‍ കലാപം
ജയ്പൂര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടയിലുണ്ടായ അക്രമത്തിനും കൊള്ളിവയ്പ്പിനും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് 5000ത്തോളം വരുന്ന ജനങ്ങള്‍ രാജസ്ഥാനിലെ കരോളി ജില്ലയിലെ ഹിന്ദൗന്‍ പട്ടണത്തില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ വ്യാപക അക്രമം.
പ്രതിഷേധക്കാര്‍ ദലിത് എം.എല്‍.എയുടെയും മുന്‍ എം.എല്‍.എയുടെയും വീടിന് തീവച്ചു. ബി.ജെ.പി എം.എല്‍.എ രാജകുമാരി ജാദവ്, മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ബരോസിലാല് ജാദവ് എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയാക്കിയതെന്ന് കരോളി ജില്ലാ കലക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച നടന്ന ഭാരത് ബന്ദ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭാരത ബന്ദില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ഇവര്‍ പിന്നോക്ക വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."