ഡോക്ടര്‍ മര്‍ദനത്തിരയായ സംഭവം; പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന്
ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനം ഉരസിയതിന്റെ പേരില്‍ ഡോക്ടര്‍ മര്‍ദനത്തിരയായ സംഭവത്തില്പൊലിസിന്റെ ഭാഗത്തുനിന്ന വീഴ്ചയുണ്ടെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്.
കെ.ജി.എം.ഒ.എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടുമായ സാബു സുഗതന് കഴിഞ്ഞ ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേര്‍ത്തല പ്രൊവിഡന്‍സ് കവലയിലാണ് മര്‍ദനത്തിനിരയായത്.
സംഭവത്തില്‍ സി.പി.എം പ്രാദേശിക നേതാക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചിരുന്നു. ഇവരെ മദ്യപിച്ചിരുന്നോയെന്നറിയാനുള്ള പരിശോധനയ്ക്കുപോലും പൊലീസ് വിധേയരാക്കിയില്ലെന്ന് കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ് കെ. ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് കെ. വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികളുടെ പരാതിയില്‍ ഡോ. സാബുവിനെതിരെയും ചേര്‍ത്തല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നലെ കരിദിനവും ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."