ഈരാറ്റുപേട്ട കിഴക്കന്‍ ഹരിത ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് അവഗണന
ഈരാറ്റുപേട്ട: റവന്യുവകുപ്പ് അനുമതി നല്‍കാത്തതുമൂലം മൂലം ഈരാറ്റുപേട്ടയിലെ കിഴക്കന്‍ മലയോര മോഖലയിലെ വികസനത്തിന് വഴിവെയ്ക്കുന്ന വഴിക്കടവ്, കുരിശുമല ,കോലാഹലമേട് ,അയ്യമ്പാറ, ഇല്ലിക്കല്ല് ,ഇലവിഴാപുഞ്ചിറ,മാര്‍മലരുവി ഉള്‍പ്പട്ട ഹരിത ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവതാളത്തിലായതായി ആരോപണം. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ നിലയിലാണു ഹരിത ടൂറിസം സര്‍ക്യൂട്ട് പദ്ധതി വിനോദസഞ്ചാര വകുപ്പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചത്.
ആദ്യഘട്ടമായി ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, അയ്യമ്പാറ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 70 ഏക്കര്‍ സ്ഥലമാണു വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും റവന്യു വകുപ്പ് അനുമതി കൈമാറിയില്ല. പലതവണ റവന്യു വകുപ്പും ടൂറിസം വകുപ്പും ചര്‍ച്ച നടത്തിയെങ്കിലും ഈ സ്ഥലങ്ങള്‍ വിനോദസഞ്ചാര വകുപ്പിനു പൂര്‍ണമായും വിട്ടുകൊടുക്കുന്നതിനോടു റവന്യു വകുപ്പിനു യോജിപ്പില്ല. ലീസിനു കൊടുക്കുന്നതു സംബന്ധിച്ച് ആലോചന നടക്കുകയാണ്.
പ്രകൃതിയുടെ സ്വഭാവിക സൗന്ദര്യം നിറഞ്ഞ മലനിരകളില്‍ സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പെടെ പണിയുന്നതിനായിരുന്നു ആദ്യപദ്ധതി. എന്നാല്‍ ഇതിനോടും റവന്യുവകുപ്പിനു യോജിപ്പില്ല. എന്നാല്‍ ഈ സ്ഥലം വിട്ടുകിട്ടുന്നതിനു ടൂറിസം വകുപ്പിന്റെ അപേക്ഷയില്‍ ഈ സ്ഥലം സംബന്ധിച്ചു റവന്യു അധികൃതര്‍ തയറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥലം വിട്ടുനല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം എടുക്കുക. ഹരിത ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു വിനോദസഞ്ചാര വികസന വകുപ്പ് 89 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനായിരുന്നു തീരുമാനം. ഇതിനായി 10 കോടി രൂപയും ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. ഈ പണം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."