HOME
DETAILS

അമ്പലപ്പാറ കുടിവെള്ള പദ്ധതി: ഒറ്റപ്പാലം നഗരസഭയും ജല അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം ഇനിയും തീര്‍ന്നില്ല

  
backup
April 04 2018 | 07:04 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d

 

ഒറ്റപ്പാലം: അമ്പലപ്പാറയിലേക്കുള്ള കുടിവെള്ള പദ്ധതി , ഒറ്റപ്പാലം നഗരസഭയും ജല അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം ഇനിയും തീര്‍ന്നില്ല. വരാനിരിക്കുന്ന നഷ്ടപരിഹാരത്തുകയെ കുറിച്ചാണ് തര്‍ക്കം. നഗരസഭ പ്രദേശത്തിലൂടെ റോഡരികില്‍ പൈപ്പ് ഇടുന്നതിന്ന് ജല അതോറിറ്റി എസ്റ്റിമേറ്റ് പ്രകാരം 12 ലക്ഷം രൂപയാണ്.
ഈ തുക കെട്ടിവെയ്ക്കാന്‍ ജല അതോറിറ്റി തയ്യാറായപ്പോള്‍ നഗരസഭ കൗണ്‍സില്‍ തീരുമാനപ്രകാരം നഗരസഭ എഞ്ചിനീയര്‍ 49 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. നഗരസഭ ആവശ്യപ്പെട്ട തുക നല്‍കാന്‍ ജല അതോറിറ്റി തയ്യാറല്ലതാനും. ഈ തര്‍ക്കത്തിന് ഇതുവരെയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കിഫ് ബി യിലൂടെയാണ് അമ്പലപ്പാറയിലേക്കുള്ള കുടിവെള്ള പദ്ധതിയ്ക്ക് തുക അനുവദിച്ചിട്ടുള്ളത് .ഇതില്‍ ആദ്യ പത്തുകോടി രൂപയുടെ പ്രവൃത്തികളാണ് നടന്നു വരുന്നത്. അമ്പലപ്പാറ പഞ്ചായത്ത് പ്രദേശങ്ങളില്‍ 350 എംഎം വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.
ഇനി സ്ഥാപിക്കാനുള്ളത് മീറ്റ്‌ന മുതല്‍ കാഞ്ഞിരക്കടവു പാലം വരെയുള്ള നഗരസഭ പ്രദേശത്താണ്. നേരത്തെ പദ്ധതി നിര്‍മ്മാണത്തിന്റെ ആരംഭഘട്ടത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ പൈപ്പ് ഇറക്കുന്നതു തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളിലാണ് പൈപ്പിടുന്ന ഭാഗങ്ങളിലെ റോഡ്, വീടുകളിലേക്കുള്ള കോണ്‍ക്രീറ്റ് വഴികള്‍ വരെ പൊളിക്കുന്നത് പുന:സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ജല അതോറിറ്റി നഗരസഭയില്‍ കെട്ടിയ വെക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തുക അരക്കോടി യോളമായതോടെ ജല അതോറിറ്റി പറ്റില്ലെന്ന നിലപാടിലാണ്.ഇത്തരം വിവാദങ്ങള്‍ പദ്ധതി നടത്തിപ്പിന്ന് കാലതാമസം നേരിടുമെന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.ഇതു സംബന്ധിച്ചു പി ഉണ്ണി എം എല്‍ എ ജല അതോറിറ്റി അധികൃതരുയുമായുള്ള ചര്‍ച്ച നാളെ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  20 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  20 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  21 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  21 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago