കോതച്ചിറയില്‍ പൂരത്തിനിടയില്‍ ആക്രമണം: ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
ആനക്കര : കോതച്ചിറ അപ്പത്ത് വളപ്പ് പൂ രത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ അക്രമം നടത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പേരില്‍ പൊലിസ് നടപടി ആരംഭിച്ചു. ഗാനമേളക്കിടയില്‍ അക്രമം അഴിച്ചുവിട്ട ആര്.എസ്.എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ എത്തിയ ചാലിശേരി പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു ആര്.എസ്.എസ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. വടക്കേ കോതിച്ചിറ പാലക്കല്‍ ആകാശിനെ (21) യാണ് റിമാന്റ് ചെയ്തത്. ഈ കേസില്‍ അക്രമം നടത്തിയ 50 ഓളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി പൊലിസ് അന്വേഷണം നടത്തി വരികയാണ്.
ഗാനമേളക്കിടയില്‍ അക്രമം നടത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പൊലിസ് ജീപ്പിന് കല്ലെറിയുകയും, ജീപ്പ് തകര്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആര്.എസ്.എസ് ക്രിമിനലുകളുടെ അക്രമത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കല്ലുംപുറം അടിമന പറമ്പില്‍ ശ്രീനാഥ്, അനൂപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."