ജില്ലയിലെ സ്‌കൂളുകള്‍ ഹൈടെക്കാകുന്നു
ഒലവക്കോട് : പുതിയ അധ്യയന വര്‍ഷത്തിലെത്തുന്ന വിദ്യാര്‍ത്ഥിക്കൂട്ടങ്ങളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകള്‍ ഹൈടെക്കാനൊരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഈ വര്‍ഷത്തോടെ ഹൈടെക്കാകുന്നത്. പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളെല്ലാം ഹൈടെക്കാകുന്ന പദ്ധതിയിലാണ് ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കെറ്റ് കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ ആണ് 2663 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയിരിക്കുന്നതെങ്കിലും ഇനി 1,167 ക്ലാസുമുറികള്‍ കൂടി ഹൈടെക്കാകാനുണ്ട്. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇപ്പോള്‍ ഹൈടെക്കാകുന്നെതിരിക്കെ ജില്ലയിലെ 323 വിദ്യാലയങ്ങളില്‍ 184 വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും 114 വിദ്യാലയങ്ങള്‍ ഭാഗികമായും ഹൈടെക്കായിക്കഴിഞ്ഞു. 25 വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 18 സ്‌കൂളുകളും 128 ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 98 ഉം 170 ഹയര്‍ സെക്കണ്ടറിവിഭാഗത്തിലെ 91 ഓളം സ്‌കുളുകളും ഹൈടെക്കായിക്കഴിഞ്ഞു. എം.പി., എല്‍.എ., പി.ടി.എ ഫണ്ടുപയോഗിച്ചാണ് നിലവാരമുയര്‍ത്തിയിരിക്കുന്നത്. നഗര-ഗ്രാമീണ മേഖലകള്‍ക്കുപുരമെ മലയോര മേഖലയായ അട്ടപ്പാടിയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കായിരിക്കുകയാണ്. മണ്ണാര്‍ക്കാട്, തൃത്താല, എടത്തനാട്ടുകര മേഖലകളില്‍ കൂടുതല്‍ സ്‌കൂളുകളും ഹൈടെക്കാക്കി വരുകയാണ്. ഓരോ ക്ലാസ് മുറികള്‍ക്കും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ മൗണ്ടിംഗ്, കിറ്റ്, സ്പീക്കര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. 20 ന് മുന് തന്നെ പ്രൊജക്ട മൗണ്ടിംഗും പൂര്‍ത്തിയാക്കും. പ്രൊജക്ട് മൗണ്ടിംഗ് ചെയ്യാന്‍ ക്ലാസൊന്നിന് 1000 രൂപയാണ് സ്‌ക്രീനിന് പകരം ഭിത്തി പെയിന്റടിക്കാന്‍ 1500 രൂപയും അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും കുതിച്ചുചാട്ടങ്ങളുണ്ടാവുമ്പോള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ ഹൈടെക്കാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."