HOME
DETAILS

അഴിമതിക്ക് കൂട്ടുനിന്നില്ല: ഡെപ്യൂട്ടി കലക്ടറെ സ്ഥലംമാറ്റി ശിക്ഷിച്ചു

  
backup
April 04 2018 | 07:04 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

 

 

പാലക്കാട് : ജില്ലയില്‍ റവന്യൂ വകുപ്പില്‍ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത എല്‍.ആര്‍ ഡെപ്യൂട്ടികലക്ടറെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം മാറ്റി. പാലക്കാട് ലാന്‍ഡ്‌റീഫോമ്‌സ് ഡെപ്യൂട്ടികലക്ടര്‍ എം.കെ.അനില്‍കുമാറിനെയാണ് അനധികൃതമായി സ്ഥലം മാറ്റിയത്. ജില്ലയിലെ റവന്യൂ വകുപ്പ് കൈയാളുന്ന പാര്‍ട്ടിയുടെ ജില്ലാനേതാവിന്റെ താല്പര്യമാണിതിന് പിന്നിലെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്.
ഇതിനെതിരെ ഭരണകക്ഷി സര്‍വീസ്‌സംഘടനാ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മാര്‍ച്ചു മാസത്തില്‍ സ്ഥലം മാറ്റം പാടില്ലെന്നിരിക്കെയാണ് റവന്യൂവകുപ്പിലെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 27നാണ് എന്‍.എഛ് ലാന്‍ഡ് അക്വിസ്സിഷന്‍ഡെപ്യൂട്ടികലക്ടറായിസ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ വാര്‍ഷികപദ്ധതികള്‍ക്ക് പൂര്‍ത്തീകരിക്കേണ്ട മാര്‍ച്ചില്‍ യാതൊരു മാനദണ്ഡവുംപാലിക്കാതെയാണ് മാറ്റിയിട്ടുള്ളത്.
ഏപ്രില്‍ മാസത്തോടെ എന്‍.എഛ് ലാന്‍ഡ്അക്വിസ്സിഷന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നീക്കംനടന്നുവരുന്നതിനിടയിലാണ് അനില്‍കുമാറിനെ അവിടേക്കുതന്നെ സ്ഥലം മാറ്റിയത്. ഇതില്‍റവന്യൂ വകുപ്പിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നുപറയുന്നുണ്ട്. ആലത്തൂര്‍ തഹസീല്‍ദാറായിരിക്കെ കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് ഡെപ്യൂട്ടി കലക്ടറായി സ്ഥാനക്കയറ്റം കിട്ടി കലക്ടറേറ്റിലെത്തിയത്. സ്ഥാനക്കയറ്റം ലഭിച്ചു ഏഴ് മാസം കഴിയും മുന്‍പാണ് വീണ്ടും സ്ഥലം മാറ്റം.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍സെക്യൂരിറ്റിഫോഴ്‌സിന് സ്ഥലമെടുപ്പുമായി ബന്ധപെട്ടു പട്ടാമ്പി ഭാഗത്തുകൂടുതല്‍ വില നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പുമായിബന്ധപ്പെട്ട് ജില്ലയിലെ ചില നേതാക്കളെ പരിഗണിക്കാന്‍തയ്യാറായില്ല.
ജില്ലയിലെ വ്യവസായമേഖലയായ കഞ്ചിക്കോട്ടും, കിഴക്കന്‍മേഖലയിലു കുറഞ്ഞവിലക്ക് സ്ഥലം കിട്ടുമെന്നിരിക്കെയാണ് പട്ടാമ്പിയില്‍ കൂടുതല്‍ വിലക്ക് സ്ഥലം വാങ്ങിക്കാന്‍ നിര്‍ബന്ധിക്കുന്നത്. സ്ഥലമേറ്റെടുക്കാനുള്ള ചുമതല എല്‍ .ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്കായതിനാല്‍ അതിന് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതാണ് പെട്ടെന്ന് സ്ഥലം മാറ്റാന്‍കാരണമെന്നും പറയുന്നുണ്ട്. ഇതിനു പുറമെ, മണ്ണാര്‍ക്കാട് ഒരു നേതാവിന്‌സ്മാരകം നിര്‍മ്മിക്കാന്‍ റവന്യൂ പുറമ്പോക്കു സ്ഥലം നല്‍കുന്നതിന്‌വിസമ്മതിച്ചതും ഇദ്ദേഹത്തിന് വിനയായി.
ആലത്തൂര്‍ തഹസില്‍ദാറായിരിക്കെമണല്‍ മണ്ണ് മാഫിയക്കെതിരെ കര്‍ശന നിലപാടെടുക്കുകയും,ക്വാറികളിലും,ചെങ്കല്‍ ചൂളകളിലും റെയ്ഡ് നടത്തിപൂട്ടിക്കുകയും ചെയ്തതോടെ റവന്യൂവകുപ്പ് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് തലവേദന ഉണ്ടാക്കുകയുംചെയ്തിരുന്നു.മുന്‍ ജില്ലാ കലക്ടര്‍ മേരികുട്ടിയോടൊപ്പം ജില്ലയിലെമണല്‍,മണ്ണ് ,ചെങ്കല്‍ച്ചൂള മാഫിയക്കെതിരെ അനില്‍കുമാര്‍ കര്‍ശന നിലപാട്എടുക്കുയുംചെയ്തിരുന്നു.
ഇതൊക്കെയാവാം ഇദ്ദേഹത്തെ അപ്രധാനതസ്തികയിലേക്ക് സ്ഥലം മാറ്റാന്‍കരണമായിട്ടുള്ളത്. ഇദ്ദേഹം ഡെപ്യൂട്ടി കലക്ടറായി ചാര്‍ജെടുത്ത ഏഴ്മാസത്തിനിടയില്‍ 483 പേര്‍ക്കാണ് പട്ടയം നല്‍കിയത്.
ദേവസ്വം ലാന്‍ഡ്ട്രിബുണല്‍ കൂടിയായ അനില്‍കുമാര്‍ മുന്‍പ് കുത്തഴിഞ്ഞു കിടന്ന എല്‍.ആര്‍സെക്ഷനെ ജനകീയവല്‍ക്കരിച്ചു പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുകയാണിപ്പോള്‍.കാലങ്ങളായി ഭൂമികൈവശമുണ്ടായിട്ടും പട്ടയം കിട്ടാതെ ഓഫീസ്‌കയറിയിറങ്ങിയവര്‍ക്ക് യോഗ്യതയനുസരിച്ചു പട്ടയം നല്‍കിവരികയാണിദ്ദേഹം.ഇതിനെക്കൂടി അട്ടിമറിക്കാനാണ് നീക്കം നടത്തുന്നത് .വയനാട്ടില്‍ നടന്നഉദ്യോഗസ്ഥ ഭൂമാഫിയാ,രാഷ്ട്രീയ കൂട്ടുകെട്ട് പാലക്കാടും ശക്തമാകുന്നതിന്‌തെളിവാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനു കാരണമെന്ന്‌സംശയിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago