ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് ലിമിറ്റഡ്: അനിശ്ചിതകാല സത്യഗ്രഹം വിജയിച്ചു
വരന്തരപ്പിള്ളി: ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് ലിമിറ്റഡിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം അനിശ്ചിത കാല സത്യാഗ്രഹ സമരം വിജയിച്ചു. ജോലിയില്‍ നിന്ന് വിരമിക്കുന്ന തൊഴിലാളികളുടെ അവകാശമായ ഗ്രാറ്റുവിറ്റി ഉടനെ വിതരണം ചെയ്യുക, ആശ്രിത നിയമനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പാലപ്പിള്ളി ഹാരിസണ്‍ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞ 23 ദിവസമായി കാരികുളം മുപ്ലി എസ്റ്റേറ്റ് ഓഫിസിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹമാണു വിജയിച്ചതിനെ തുടര്‍ന്നു ഇന്നലെ അവസാനിപ്പിച്ചത്.
തൊഴിലാളികള്‍ ഉയര്‍ത്തിയ മിക്കവാറും ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണു സമരം പിന്‍വലിച്ചത്. മാനേജ്‌മെന്റുമായി തൊഴിലാളി യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മെയ് 11നകം ആശ്രിത ലിസ്റ്റില്‍പെട്ട 53 തൊഴിലാളികള്‍ക്കു എച്ച്.എം.എല്‍ നിയമനം നല്‍കും.
ലിസ്റ്റില്‍ അവശേഷിക്കുന്ന ബാക്കിയുള്ളവരുടെ കാര്യം അടുത്ത ഓപ്പണിങ്ങില്‍ പരിഗണിക്കും. തോട്ടം ടാപ്പിങ് ജോലിയില്‍ ബി4 സമ്പ്രദായം നടപ്പിലാക്കും. വിരമിച്ച തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി ഡിസംബര്‍ 11നകം മൂന്നു ഘട്ടമായി നല്‍കും എന്നിങ്ങനെയാണു തീരുമാനമായത്. ജില്ലാ ലേബര്‍ ഓഫിസര്‍ നസിറുദ്ദീന്റെ അധ്യക്ഷനായി.
മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചു എച്ച്.എം.എല്‍ മുപ്ലി വാലി ജനറല്‍ മാനേജര്‍ ടോണി തോമസ്, എച്ച്.ആര്‍ ഹെഡ് രഞ്ജിത് ഇമ്മട്ടി, കുണ്ടായി എസ്റ്റേറ്റ് മാനേജര്‍ ബിനോയ് മാത്യു, കൊച്ചി ഡെപ്യുട്ടി മാനേജര്‍ വി.എസ് അലീഷ് എന്നിവരും തൊഴിലാളികളെ പ്രതിധിനിധീകരിച്ചു പി.ജി വാസുദേവന്‍ നായര്‍, പി.ടി ജോയ് (സി.ഐ.ടി.യു), ആന്റണി കുറ്റൂ ക്കാരന്‍, ജോസ് ചാലിശ്ശേരി (ഐ.എന്‍.ടി.യു.സി), അഡ്വ. പി.ടി ജോയ്, ബിനോയ് ഞെരിഞ്ഞാമ്പിള്ളി (എ.ഐ.ടി.യു.സി), ഗോപിനാഥ് (ബി.എം.എസ്), കെ.എം അബ്ദുല്‍ റഹ്മാന്‍ (ടി.യു.സി.ഐ) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."