നെല്‍വയല്‍ അനധികൃതമായി കമ്പിവേലി കെട്ടി തിരിച്ചു
പുതുക്കാട്: ചെങ്ങാലൂര്‍ ആലഞ്ചേരി പാടശേഖരത്തിലാണു സ്വകാര്യ വ്യക്തി അനധികൃതമായി നെല്‍വയല്‍ കമ്പിവേലികെട്ടി തിരിച്ചിട്ടുള്ളത്. ഒരേക്കറോളം വരുന്ന പാടത്തു കോണ്‍ക്രീറ്റ് കാലുകള്‍ കുഴിച്ചിട്ടാണു കമ്പിവേലി തീര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ പൂവ് കൃഷി ചെയ്ത പാടശേഖരത്തിന്റെ ഒരു ഭാഗം കമ്പിവേലി കെട്ടിയതോടെ പാടത്തേക്കു ആവശ്യമുള്ള വാഹനങ്ങള്‍ക്കു ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇതേ തുടര്‍ന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടാംകല്ല് യൂനിറ്റ് അധികൃതര്‍ക്കു പരാതി നല്കി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതിയില്‍ നെല്‍വയല്‍ പരിവര്‍ത്തനം നടത്താനുള്ള അനുമതിയുണ്ടെന്ന പ്രചരണത്തോടെയാണു അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ ആരോപിച്ചു.
കമ്പിവേലികെട്ടി തിരിച്ച പാടം മണ്ണിട്ടു നികത്താനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന ആരോപണമുണ്ട്. പാടശേഖരത്തില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പാടശേഖര സമിതിയും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പാടത്തു സ്ഥാപിച്ച കോണ്‍ക്രീറ്റ് കാലുകള്‍ പിഴുതുമാറ്റി നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളായ വി.എ ലിന്റോ, വി.ആര് രബീഷ് കൃഷി വകുപ്പ് അധികൃതര്‍ക്കു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."