HOME
DETAILS
MAL
സിറിയയില്‍ അമേരിക്ക തുടരണമെന്ന ആവശ്യമുണ്ടെങ്കില്‍ സഊദി പണം നല്‍കണം: ട്രംപ്
backup
April 04 2018 | 14:04 PM
വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ സൈന്യം തുടരണമെന്ന് സഊദിക്ക് ആവശ്യമുണ്ടെങ്കില്‍ പണം നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
''ഞങ്ങള്‍ ഏതാണ്ട് പണി തീര്‍ത്തുകഴിഞ്ഞു (ഐ.എസിനെ തുരത്തല്‍), സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും''- ട്രംപ് പറഞ്ഞു.
''ഞങ്ങളുടെ തീരുമാനത്തില്‍ സഊദി അറേബ്യ വളരെ തല്‍പരരാണ്. ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം അവിടെ നില്‍ക്കണമെന്നുണ്ടെങ്കില്‍, പണം നല്‍കേണ്ടി വരും''- ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
trump
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."