സിറിയയില്‍ സൈന്യം ആവശ്യമെങ്കില്‍ സഊദി പണം മുടക്കട്ടെയെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: സിറിയയില്‍ യു.എസ് സൈന്യം ആവശ്യമെങ്കില്‍ സഊദി അറേബ്യ പണം മുടക്കട്ടെയെന്ന് ഡൊണാള്‍ഡ് ട്രംപ്. ഐ.എസിന്റെ ഉന്മൂലനം സിറിയയില്‍ ഏകദേശം പൂര്‍ത്തീകരിച്ചുവെന്നും മറ്റു ഭാഗങ്ങളിലേക്കും സൈന്യം നീങ്ങേണ്ടിയിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയില്‍ സൈന്യം തുടരണമെന്നാണ് സഊദിക്ക് താല്പര്യമെങ്കില് അവര്‍ പണം മുടക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സിറിയയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് ട്രംപ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്. എന്നാല്‍ ഇറാന് സിറിയയില്‍ ആധിപത്യം ചെലുത്തുന്നത് ഇല്ലാതാക്കാന്‍ യു.എസ് സൈന്യം അവിടെ തുടരണമെന്ന് സഊദി ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യം മുന്‍നിര്‍ത്തി സഊദി രാജാവ് ട്രംപുമായി തിങ്കളാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
അതിനിടെകുടിയേറ്റം തടയാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുന്നത് വരെ സുരക്ഷയ്ക്കായി സൈന്യത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്നും അല്ലാതെ സൈന്യത്തെ നിയോഗിക്കുമെന്നല്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."