HOME
DETAILS
MAL
മന്ത്രാലയങ്ങളില്‍ പുനക്രമീകരണം വരുന്നു
backup
April 04 2018 | 19:04 PM
ജിദ്ദ: സഊദി വിഷന്‍ 2030ന്റെ ഭാഗമായി മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുനക്രമീകരണം വരുന്നു. 17 മന്ത്രാലയങ്ങളിലെ വിവിധ തസ്തികകളില്‍ അഴിച്ചുപണി നടത്തുമെന്ന് സിവില്‍ സര്‍വിസ് മന്ത്രി സുലൈമാന്‍ അല്ഹംദാന് പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള സാഹചര്യവും ഭാവി സൗദിയുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഉദ്യോഗസ്ഥ തസ്തികകളില്‍ പുനക്രമീകരണം നടത്തുന്നത്. ജോലിക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണമെന്നാണ് സര്‍ക്കാര്‍ താല്പര്യം. പരിഷ്കരണം നടപ്പുവര്‍ഷത്തില്‍ തന്നെ നടപ്പാക്കുമെന്നും നാലുമാസത്തിനകം ഫലങ്ങള്‍ കണ്ടുതുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."