HOME
DETAILS

തീര്‍ഥാടകയുടെ പക്കല്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രധാന പ്രതി പിടിയില്‍

  
backup
April 04 2018 | 19:04 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf


ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ ഈജിപ്ഷ്യന്‍ വയോധിക മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രധാനപ്രതി പിടിയില്‍. ദഖാലിയ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അല്‍മുന്‍സലാവി എന്നയാളെ പിടികൂടിയത്. ഗിസാ ഗവര്‍ണറേറ്റിലെ ഫൈസല്‍ ഏരിയയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍.
സി.സി ടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. കുറ്റകൃത്യത്തിന് സഹായിച്ച സ്ത്രീയും ഭര്‍ത്താവും നേരത്തെ അറസ്റ്റിലായിരുന്നു. ത്വല്‍ഖാ കോടതി രണ്ടുപേരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
മയക്കുമരുന്നുകളുമായി സഅ്ദിയ അബ്ദുസ്സലാം എന്ന വയോധിക തായിഫ് വിമാനത്താവളത്തില്‍ അറസ്റ്റിലായത് ഈജിപ്തില്‍ വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. സൗജന്യമായി ഉംറ നിര്‍വഹിക്കാമെന്ന വാഗ്ദാനത്തില്‍ മയങ്ങി ഇവരുടെ കെണിയില്‍പ്പെട്ടാണ് 75കാരി കുടുങ്ങിയത്. ഉംറ നിര്‍വഹിക്കാന്‍ സഊദി വ്യവസായിയാണ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും ഇയാളുടെ ഭാര്യക്ക് നല്‍കാന്‍ ആണെന്ന് പറഞ്ഞ് വസ്ത്രത്തില്‍ പൊതിഞ്ഞ രീതിയില്‍ മയക്കുമരുന്നുകള്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ മാതാവ് സഊദിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ മകള്‍ ഹുദാ ഇക്കാര്യം സുരക്ഷാവിഭാഗത്തിന് രേഖാമൂലം ബോധിപ്പിച്ചിരുന്നു.
വയോധികരായ തീര്‍ഥാടകരെ ഉപയോഗപ്പെടുത്തി സഊദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തയാറാക്കിയ കുടിലപദ്ധതിയാണ് സഅ്ദിയ അറസ്റ്റിലായതോടെ പൊളിഞ്ഞത്.
സൗജന്യ ഉംറ നിര്‍വഹിക്കുന്നതിനായി 10 വയോധികരെ തിരഞ്ഞെടുത്തിരുന്നതായി ഒന്നാംപ്രതി പൊലിസിനോട് സമ്മതിച്ചു. ഇവരുടെ മോചനത്തിനായി സഊദി അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി ഈജ്പ്ഷ്യന്‍ സുരക്ഷാ വിഭാഗം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago