HOME
DETAILS
MAL
പട്ടികജാതി, വര്‍ഗ നിയമം: വിധി മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന് നിയമസഭ
backup
April 04 2018 | 19:04 PM
തിരുവനന്തപുരം: പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തുന്ന സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിയമസഭ. ഈ ആവശ്യവുമായി മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കി.
പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളിലെ പ്രതികളില്‍ പലരും പലവിധ സ്വാധീനം മൂലം രക്ഷപ്പെടുന്നതു പതിവാണ്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കില്ലെന്നതും മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ലെന്നതും അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണ്.
ഇതാണ് സുപ്രിംകോടതി വിധിയോടെ ഇല്ലാതാകുന്നത്. രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ ഈ വിധി കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."