തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരെ മാറ്റി
തിരുവനന്തപുരം: ഭൂമി കൈമാറ്റ ആരോപണവിധേയയായ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ. വര്‍ക്കലയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു സബ് കലക്ടര്‍ തിരികെ നല്‍കിയതു വിവാദമായ സാഹചര്യത്തിലാണ് മാറ്റം.
അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തി കൈവശംവച്ച 27 സെന്റ് ഭൂമി പുറമ്പോക്കാണെന്നു കണ്ടെത്തി ജൂലൈ 19ന് തഹസില്‍ദാര്‍ ഏറ്റടുത്തിരുന്നു. ഇതിനെതിരേ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് സ്വകാര്യ വ്യക്തിയുടെ വാദം കേട്ട് സബ് കലക്ടര്‍ ഭൂമി തിരിച്ചു നല്‍കുകയായിരുന്നു. ഇതു ശബരീനാഥന്റെ താല്‍പര്യപ്രകാരമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ് കലക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ്. അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് നികുതി വകുപ്പ് സെക്രട്ടറിയുടെ (എക്‌സൈസ് ഒഴികെ) അധിക ചുമതല നല്‍കും. കെ.എഫ്.സി എം.ഡി സഞ്ജയ് കൗശികിന് ഫിനാന്‍സ് റിസോഴ്‌സസിന്റെ അധിക ചുമതല നല്‍കും. പാട്ടീല്‍ അജിത് ഭഗവത് റാവുവിന് പി.ഡബ്ല്യു.ഡി അഡിഷനല്‍ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും. ഡോ.പി.കെ ജയശ്രീക്ക് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."