HOME
DETAILS
MAL
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ നിയമനം: ബില്‍ പാസാക്കി
backup
April 04 2018 | 20:04 PM
തിരുവനന്തപുരം: 2018 ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്റുകള്‍ (ഭേദഗതി)ബില്‍ നിയമസഭ പാസാക്കി. ജോയിന്റ് സെക്രട്ടറിമാര്‍ക്കൊപ്പം ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറാകാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയാണ് കൊണ്ടുവന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിലെ കമ്മിഷണറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അര്‍ഹരായ ഉദ്യോഗസ്ഥരുടെ അവകാശം സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്ത് ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഈ മാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."