മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവക്കണം: ആര്‍. ചന്ദ്രശേഖരന്‍
കൊല്ലം: കശുവണ്ടി മേഖലയെ ഉന്നമനത്തിലെത്തിക്കുമെന്ന് പറഞ്ഞ അധികാരത്തിലേറിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.
മന്ത്രിയെന്ന നിലയിലുള്ള ദൗത്യത്തിലും പരാജയപ്പെട്ട മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ കശുവണ്ടി തൊഴിലാളികളുടെ പിന്തുണ കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്.
എന്നാല്‍ അധികാരത്തിലേറെ രണ്ടു വര്‍ഷമാകുമ്പോള്‍ ഇരുന്നൂറോളം ദിവങ്ങള്‍ മാത്രമാണ് കാപെക്‌സിന്റേയും കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റേയും ഫാക്ടറികള്‍ പ്രവര്‍ത്തിച്ചത്.കഴിഞ്ഞ രണ്ടു മാസത്തോളമായി ജില്ലയിലെ സ്വകാര്യ മേഖലയിലുള്‍പ്പെടെയുള്ള കശുവണ്ടി ഫാക്ടറികളെല്ലാം തന്നെ പൂട്ടികിടക്കുകയാണ്. കശുവണ്ടി തൊഴിലാളികളുടെ വോട്ടു വാങ്ങി അവര്‍ക്കിട്ടുതന്നെ പണികൊടുക്കയാണ് ഇടതുപക്ഷ സര്‍ക്കാര്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി ഫാക്ടറികള്‍ പൂട്ടി കിടന്നപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയ നേതാവായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.
എന്നാല്‍ കശുവണ്ടി മേഖലയിലെ പുത്തനുണര്‍വ് സ്വപ്നം കാണുവാന്‍ പ്രേരിപ്പിച്ച് മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായപ്പോള്‍ വാഗ്ദാനങ്ങളെല്ലാം വാക്കുകളായി മാത്രം അവശേഷിക്കുകയാണ്.
കശുവണ്ടി മേഖല യു.ഡി.എഫ് ഭരണകാലത്തേക്കാള്‍ പിന്നോക്ക അവസ്ഥയിലാണ് ഇപ്പോഴെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കുന്നത് ആരുടെ ഉന്നമനത്തിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്താമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."