സഫീര്‍ വധം: ഗൂഢാലോചനാ പ്രതികള്‍ ഒളിവിലെന്ന് മുഖ്യമന്ത്രി
മമണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ വറോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതക കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയ പ്രതികള്‍ ഒളിവിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും, ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും, കൊലപാതകത്തിന് സഹായം ചെയ്തവരെയും പിടികൂടുന്നതില്‍ പൊലിസിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടണ്ടായിരിക്കുകയാണെന്നും എം.എല്‍.എ ഷംസുദ്ദീന് സബ് മിഷനിലൂടെ ഉന്നയിച്ചു. കേസ് അന്വേഷണവും തുടര്‍ നടപടികളും ശക്തമായി മുന്നോട്ടുപോവണമെന്നും, മണ്ണാര്‍ക്കാട്ടെ ഗുണ്ടണ്ടാവിളയാട്ടത്തിന് അറുതി വരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സഫീറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണമെന്നും എം.എല്‍.എ നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി വെളിവായിട്ടുണ്ടണ്ട്. തുടര്‍ന്ന് ഐ.പി.സി 130 (ബി) വകുപ്പ് കൂടി ഉള്‍പ്പെടുത്തിയതായും, നിലവില്‍ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ശേഷിക്കുന്ന ഒളിവില്‍ പോയ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."