അന്ധത നിയന്ത്രണ സര്‍വേ നാളെ മുതല്‍ 14 വരെ
തൃശൂര്‍ : ദേശീയ അന്ധത നിയന്ത്രണ-നേത്രരോഗ നിവാരണ പദ്ധതിയുടെ ഭാഗമായ സര്‍വെ തൃശൂര്‍ ജില്ലയില്‍ നാളെ മുതല്‍ 14 വരെ നടക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണ്. കേരളത്തില്‍ തൃശൂര്‍ ജില്ലയിലാണു സര്‍വെ നടക്കുക. ന്യൂഡല്‍ഹി ഐ.ഐ.എം.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ നടത്തുന്ന സാമ്പിള്‍ സര്‍വെയില്‍ 3000 പേരെ ഉള്പ്പെടുത്തുവാനാണു ഉദ്ദേശം. മേല്‍ സ്ഥാപനങ്ങളില്‍ നിന്നുളള ഫീല്‍ഡ് പ്രവര്‍ത്തകര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തോടൊപ്പം ജില്ലയില്‍ നിന്നും ഒപ്റ്റോമെട്രിസ്റ്റ്സ്, ആശാപ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കപ്പെട്ട 50 ഗ്രാമങ്ങളിലും വാര്‍ഡുകളിലും സന്ദര്‍ശനം നടത്തും. ഓരോ ദിവസവും ആറു ഗ്രാമങ്ങളില്‍ സന്ദര്‍ശിച്ചു 50 വയസ്സിനു മുകളിലുളള 60 പേരെ പരിശോധിച്ചു പ്രമേഹരോഗികളില്‍ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങ് നടത്തും. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നേത്രരോഗങ്ങളും അന്ധതയും നിയന്ത്രിക്കുന്നതിനുളള വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ മുന്നോടിയായിട്ടാണു സര്‍വെ നടക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."