ചക്കാമ്പുഴ -ഇടക്കോലി റോഡും ഇനി സ്മാര്‍ട്ട്
പാല : ചക്കാമ്പുഴ- ഇടക്കോലി- ഉഴവൂര്‍ റോഡുകള്‍ ഇനി സ്മാര്‍ട്ട് റോഡുകളുടെ പട്ടികയിലേക്ക്. പാലാ - ഉഴവൂര്‍, പാലാ -രാമപുരം റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചക്കാമ്പുഴ- ഇടക്കോലി- ഉഴവൂര്‍ റോഡ് പൂര്‍ണ്ണമായും ബി.എം ആന്‍ഡ് ബി.സി ടാറിംഗ് നടത്തി പുനര്‍നിര്‍മ്മിച്ച് അന്താരാഷ്ട്ര നിലവാരത്തിലാക്കും. ഇടക്കോലി മുതല്‍ ഉഴവൂര്‍ വരെയുള്ള ഭാഗത്തിന് നേരത്തെ നിര്‍മ്മാണ അനുമതി ലഭിച്ചിരുന്നു.
ഇടക്കോലി ഗവ:ഹയര്‍ സെക്കന്ററി സ്കൂളിലേയ്ക്കും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലേക്കും വലവൂര്‍ ട്രിപ്പിള്‍ ഐ.ടി കാമ്പസിലേക്കുമായുള്ള യാത്ര സുഗമാക്കുന്നതിന് നിര്‍ദിഷ്ട റോഡ് വികസന പദ്ധതി ഉപകരിക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണിന്റെ നേത്രത്വത്തില്‍ ബേബി ഉഴുത്തുവാല്‍ , വര്ക്കിച്ചന് പാലത്താനം വിക്രമന് നായര്‍ പുല്ലാട്ട് എന്നിവര്‍ കെ.എം മാണി എം.എല്‍.എ മുഖാന്തരം നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കാമ്പുഴ - ഉഴവൂര്‍ റോഡ് പൂര്‍ണ്ണമായും നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചത്.ഗ്രാമ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കും വിധം ആധുനിക റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് അംഗീകാരവും അനുമതിയും ലഭ്യമാക്കിയ കെ.എം മാണി എം.ല്‍.എ യെ കേ.കോണ്‍ (എം) ചക്കാംമ്പുഴ സമ്മേളനം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."