കോമണ്‍വെല്‍ത്ത് ഗെയിംസ് : സുവര്‍ണ നേട്ടവുമായി മീരാബായ്
ഗോള്‍ഡ് കോസ്റ്റ്: വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടി സയ്ഖോം മീരാബായ് ചാനു അഭിമാനമായപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മികച്ച തുടക്കം.
മീരാബായ് ചാനുവിന് പുറമേ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജ ഇന്ത്യക്കായി വെള്ളിയും നേടി. 56 കിലോയിലാണ് ഗുരുരാജയുടെ വെള്ളി നേട്ടം. ആദ്യദിനത്തില്‍ തന്നെ ഓരോ സ്വര്‍ണം, വെള്ളി മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ ഇടം പിടിച്ചു.
ആറ് റെക്കോര്‍ഡുകള്‍ കുറിച്ചാണ് മിരാബായിയുടെ ആദ്യദിനത്തിലെ മിന്നും പ്രകടനം. സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 110 കിലോയും ഭാരം ഉയര്‍ത്തി മൊത്തം 196 കിലോ തികച്ചാണ് ഇരുപത്തിമൂന്നുകാരിയായ മീരാബായ് സുവര്‍ണതാരമായത്. ഇതേ ഇനത്തിന്റെ സ്നാച്ചില്‍ 86 കിലോ ഉയര്‍ത്തിയത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനവും താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനവുമാണ്.
മൊത്തം 196 കിലോ ഉയര്‍ത്തി മീരാബായ് 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നൈജീരിയയുടെ അഗസ്റ്റിന നവോകോലോ ഉയര്‍ത്തിയ 175 കിലോയുടെ റെക്കോര്‍ഡും മറികടന്നു.
ഗുരുരാജ നേടിയ വെള്ളിയിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് ഇന്നലെ തുടക്കമിട്ടത്. 56 കിലോയില്‍ മത്സരിച്ച് സ്നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോയും ഭാരം ഉയര്‍ത്തി മൊത്തം 249 കിലോ തികച്ചാണ് ഗുരുരാജ വെള്ളി മെഡല്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."