HOME
DETAILS

  
backup
April 06 2018 | 04:04 AM

512306-2

 

കോഴിക്കോട്: അഴിമതിയുടെ കൂത്തരങ്ങായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്നും ജീവനക്കാരില്‍ ഒരുവിഭാഗം അതിന് കുടപിടിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. റവന്യു വകുപ്പും ജോയിന്റ് കൗണ്‍സിലും അഴിമതിയുടെ വികൃതമുഖമായിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി സി.പി.ഐ നേതാക്കള്‍ വില്‍പന നടത്തിയ വയനാട്ടിലെ സംഭവം ഒറ്റപ്പെട്ടതല്ല. സര്‍ക്കാരിനു പണം നല്‍കി എന്തും നടത്താമെന്നതിന്റെ മികച്ച ഉദാഹരണമാണിത്.
ഇതില്‍ ഭരണകൂടത്തിന്റെയും വില്ലേജ് ഓഫിസിന്റെയും ചരടുകള്‍ നീണ്ടുകിടക്കുന്നു. താമരശ്ശേരിയില്‍ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ കോഴ വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായ സംഭവവും സമാനമാണ്. മന്ത്രിമാരുടെ അഴിമതി ഏജന്റുമാരെ പോലെയാണ് ഇടതു സര്‍വിസ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റേഷനില്ലെങ്കിലും മദ്യം സുലഭമായി ലഭ്യമാക്കാന്‍ താല്‍പര്യപ്പെടുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ഗീയ ഫാസിസത്തിനും അക്രമങ്ങള്‍ക്കുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര 10ന് ജില്ലയില്‍ പര്യടനം നടത്തും. വയനാട്ടില്‍ നിന്നു പുറപ്പെടുന്ന ജാഥ ഉച്ചയ്ക്ക് രണ്ടിന് കാവിലുംപാറ, തൊട്ടില്‍പാലം മേഖലയില്‍ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദ്യ സ്വീകരണം നല്‍കും.
തുടര്‍ന്ന് കുറ്റ്യാടിയില്‍ നടക്കുന്ന വടക്കന്‍ നിയോജക മണ്ഡലം സ്വീകരണ പരിപാടിയില്‍ വടകര, നാദാപുരം, പേരാമ്പ്ര മേഖലയിലുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകിട്ട് അരയിടത്തുപാലത്ത് നടക്കുന്ന സ്വീകരണവും പൊതുസമ്മേളനവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ശുഹൈബ് കുടുംബസഹായ ഫണ്ട് സമര്‍പ്പണവും നടക്കും. പൊതുസമ്മേളനത്തോട് അനുബന്ധിച്ചുള്ള യുവജന പ്രവര്‍ത്തകരുടെ ബൈക്ക് റാലി ഉച്ചയ്ക്ക് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ആരംഭിക്കും. അക്രമങ്ങള്‍ക്കെതിരേ ഏപ്രില്‍ ഏഴിനു വടകരയില്‍ നടക്കുന്ന 'അമ്മ മനസ് 'പരിപാടി രാവിലെ ഒന്‍പതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും സിദ്ദീഖ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി. രവീന്ദ്രനും എസ്.കെ അബൂബക്കറും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago