ലൈറ്റ് ഓഫ് മദീന പ്രചാരണം വിജയിപ്പിക്കുക: ജംഇയ്യത്തുല്‍ ഖുത്വബാ
കാസര്‍കോട് : ഏപ്രില്‍ 20, 21, 22 തിയതികളില്‍ തൃക്കരിപ്പൂര്‍ കൈതക്കാട് നടക്കുന്ന സുന്നീ മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനയുടെ പ്രചരണാര്‍ഥം നടത്തപ്പെടുന്ന മഹല്ല് തല പ്രചരണം പൂര്‍ണാര്‍ഥത്തില്‍ വിജയിപ്പിക്കാന്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും ഖത്തീബുമാരും ശ്രമിക്കണമെന്ന് ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് ഉമര്‍ മുസ്ലിയാര് കൊയ്യോടും കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവിയും അഭ്യര്‍ഥിച്ചു.
ഇന്നു സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും ഖത്തീബുമാര്‍ ജുമുഅക്ക് ശേഷം സന്ദേശ പ്രഭാഷണം നിര്‍വഹിക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മഹല്ലുകളില്‍ ഇന്ന് ജുമുഅക്കു ശേഷം നടക്കുന്ന പ്രത്യേക ഫണ്ടു ശേഖരണം വിജയിപ്പിക്കുന്നതിനും മഹല്ല് ഭാരവാഹികളും ഖത്തീബുമാരും മുന്നിട്ടിറങ്ങണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.
മഹല്ലുകളില്‍ നടപ്പാക്കുന്ന കര്‍മപദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന ലൈറ്റ് ഓഫ് മദീനയുടെ പ്രചാരണം മഹല്ലു തലത്തില്‍ വ്യാപിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന ഈ സന്ദേശദിനം എല്ലാ പള്ളികള്‍ കേന്ദ്രീകരിച്ചും നടക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ എസ്.എം.എഫ് ജില്ലാ-മണ്ഡലം-മേഖലാ കമ്മിറ്റികള്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."