HOME
DETAILS

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

  
November 12, 2024 | 2:03 PM

 monsoon is weak in the state Extreme heat in Kannur

കേരളത്തിൽ തുലാവർഷം ദുർബലമായതോടെ പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് അനുസരിച്ച് കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ ( 36.7, 36.8°c). കേന്ദ്ര കാലാവസ്‌ഥ വകുപ്പിൻ്റെ തന്നെ ഓട്ടോമാറ്റിക് സ്‌റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ കാലവസ്ഥ തുടരുന്നത്.

നവംബർ 10,11 ദിവസങ്ങൾ വിവിധ ജില്ലകളിൽ അനുഭവപ്പെട്ട ചുട് (ഡിഗ്രി സെൽഷ്യസിൽ)കണ്ണൂർ - 37.2, 36.4 കാസർകോട്- 37.6, 36.1 മലപ്പുറം- 36.1 35.3 കോഴിക്കോട്- 35.7, 35 തിരുവനന്തപുരം- 36.4, 35 പത്തനംതിട്ട- 36.2, 34.9 പാലക്കാട്- 35.1,കോട്ടയം- 34.6 - 35.4, 34.5 എറണാകുളം- 36.6, 34.3 കൊല്ലം- 34.1, 34.1 ആലപ്പുഴ - 34.9, 33.8 തൃശൂർ- 34.4, 33.7 വയനാട്- 31, 30.6 ഇടുക്കി- 28.4, 29

അതേസമയം, ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്‌ച രൂപപ്പെട്ട ന്യൂനമർദം തമിഴ്‌നാട് ആന്ധ്രാ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ബുധനാഴ്‌ച അല്ലെങ്കിൽ വ്യാഴാഴ്‌ച കഴിഞ്ഞ് കേരളത്തിലും നിലവിലെ വരണ്ട അന്തരീക്ഷ കാലവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കുന്നു. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാൻ സാധ്യതയുള്ളതായി കാലാവസ്‌ഥാ വിദഗ്ധർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  4 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  4 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  4 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  4 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  4 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  4 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  4 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  4 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  4 days ago