HOME
DETAILS
MAL
വാളയാറില്‍ പെണ്‍കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
backup
April 06 2018 | 06:04 AM
പാലക്കാട്: വാളയാറില്‍ രണ്ട് ദിവസം മുമ്പ് തൂങ്ങി മരിച്ച പതിനാറുകാരി പീഡനത്തിനിരയായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ജില്ലാ പൊലിസ് മേധാവി സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."