HOME
DETAILS
MAL
സല്മാന് ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
backup
April 06 2018 | 06:04 AM
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ തടവില്‍ കഴിയുന്ന ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. നാളെ രാവിലെ 10.30 നാണ് കേസ് പരിഗണിക്കുക. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
1998 ഒക്ടോബര്‍ 1ന് രാത്രി ജോധ്പൂരിലെ ഗോധ ഫാമിലെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്മാന് ഖാനടക്കമുള്ള അഞ്ചംഗ സംഘം വേട്ടയാടി എന്നുള്ളതാണ് കേസ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സംഘത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്, സൊണാലി, തബു, നീലം എന്നിവരെ കോടതി ഇന്നലെ കുറ്റവിമുക്തരാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."