തക്കാളിക്കും ബീന്‍സിനും വില മൂന്നിരട്ടി കുടുംബ ബജറ്റ് താളംതെറ്റിച്ച് പച്ചക്കറി
കൊല്ലം: തക്കാളിയുടേയും ബീന്‍സിന്റേയും വില മൂന്നിരട്ടിയിലധികം കൂടിയതോടെ മലയാളികളുടെ കുടുംബ ബജറ്റ് താളംതെറ്റി.
തമിഴ്നാട്ടിലെ വിളനാശം കാരണമാണ് വില വര്‍ധനവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇടനിലക്കാരുടെ കൊള്ളയാണ് വില കൂടാന്‍ കാരണമെന്ന ആക്ഷേപവുമുണ്ട്. പച്ചക്കറികളുടെ വില കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലുണ്ടായ വ്യാപക കൃഷിനാശം വിലകളെ കാര്യമായി സ്വാധീനിച്ചു.
ഒരു മാസം മുമ്പ് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ വില 110 രൂപ, തക്കാളി 70, ബീന്‍സിന് കുറച്ച് മാസങ്ങളായി നൂറില്‍ നിന്ന് മാറ്റമുണ്ടായിട്ടില്ല. ചെറിയ ഉള്ളി, വെളുത്തുള്ളി, വഴുതന, വെണ്ടയ്ക്ക, കാരറ്റ് എല്ലാത്തിനും തൊട്ടാല്‍പൊളുന്ന വിലയായി. ഇരട്ടിയോളമാണ് വില ഒരുമാസത്തിനിടെ ഉയര്‍ന്നത്.
പച്ചക്കറികള്‍ക്കായി തമിഴ്നാടിനെയും ആന്ധ്രയെയുമാണ് കേരളം കൂടുതലായി ആശ്രയിക്കുന്നത്. അവിടങ്ങളിലെ കൃഷി നാശമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തീവില
കൊടുത്ത് പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."